ABCDEFGHIJKLMNOPQRSTUVWXYZ
1
2
3
ആദ്യമായി Easy Tax ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയാണ് വിശദമായ ഈ സൂചികകള്‍ നല്‍കുന്നത്. 'DATA' എന്ന
4
പേജ് ടാക്സ് കണക്കാക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനാണ്. ഈ പേജ് പ്രിന്‍റ് എടുക്കേണ്ട
5
ആവശ്യമില്ല.
6
Name, Designation, Office, PEN Number, PAN Number എന്നിവ ആദ്യം ചേര്‍ക്കാം. ഇവ ചേര്‍ത്തിയില്ല എങ്കിലും ടാക്സ്
7
കണക്കാക്കാം. Category യില്‍ employee എന്നത് പെന്‍ഷണര്‍ ആണെങ്കില്‍ ആ സെല്ലില്‍ ക്ലിക്ക് ചെയ്തു മാറ്റാവുന്ന
8
താണ്. Age Category of Deductee എന്നിടത്ത് നികുതി ദാതാവിന്‍റെ പ്രായപരിധി സെലക്ട് ചെയ്യുക. 60 വയസ്സിന്
9
താഴെ ഉള്ളവര്‍ 60 മുതല്‍ 80 വരെ, 80 നു മുകളില്‍ പ്രായം ഉള്ളവര്‍ എന്നിങ്ങനെ മൂന്നു വിഭാഗം ഉണ്ടാവും. 60 ല്‍ താഴെ
10
ഉള്ളവര്‍ക്കുള്ള ഓപ്ഷന്‍ അവിടെ സെലക്ട് ചെയ്തിരിക്കും. ആവശ്യമെങ്കില്‍ മാത്രം മാറ്റിയാല്‍ മതി.
11
ഇനി Taxable Earnings from Salary എന്ന പട്ടികയില്‍ ആദ്യം മാര്‍ച്ച് മാസത്തെ ബേസിക് പേ ചേര്‍ക്കുക. താഴെയുള്ള
12
കള്ളികളില്‍ അതേ സംഖ്യ ചേര്‍ക്കപ്പെടും. താഴെ മാറ്റേണ്ട കള്ളികളില്‍ മാറ്റി കൊടുക്കുക. DA കോളത്തില്‍ അത്
13
ചേര്‍ക്കപ്പെടും. ഏതെങ്കിലും മാസം അതില്‍ വന്ന DA യില്‍ മാറ്റം വരുത്തണം എങ്കില്‍ ആ പട്ടികയുടെ ഏറ്റവും അവ
14
സാനം 'If you want to change the DA ..' എന്ന കോളത്തില്‍ ശരിയായ DA ചേര്‍ക്കുക. അടുത്ത കോളം HRA യാണ്.
15
ടാക്സിന് പരിഗണിക്കേണ്ട ഏതെങ്കിലും അലവന്‍സുകള്‍ ലഭിച്ചിട്ടുണ്ട് എങ്കില്‍ അവ അടുത്ത കോളങ്ങളില്‍ ചേര്‍ക്കാം.
16
അവയ്ക്ക് കോളം ഹെഡിങ് നല്കുകയും ചെയ്യാം.
17
Deductions എന്ന വിഭാഗത്തില്‍ ശമ്പളത്തില്‍ നിന്നും കുറച്ച, ടാക്സ് ഇളവിന് പരിഗണിക്കാവുന്ന കിഴിവുകള്‍ ആണ്
18
ചേര്‍ക്കേണ്ടത്. PF കോളത്തില്‍ Subsription ആയി ഓരോ മാസവും അടച്ച സംഖ്യ ചേര്‍ക്കാം. ലോണിലേക്കുള്ള തിരിച്ച
19
ടവ് കൂട്ടാന്‍ പാടില്ല. SLI, GIS എന്നിവയും ഇതേ പോലെ ചേര്‍ക്കാം. അടുത്ത കോളങ്ങള്‍ ഈ പട്ടികയില്‍ പേരില്ലാത്ത
20
ഇളവുകള്‍ ചേര്‍ക്കാനുള്ളതാണ്. അടുത്ത കോളത്തിലാണ് National Pension Scheme NPS ലേക്ക് ശമ്പളത്തില്‍ നിന്നും
21
കുറച്ചത് ചേര്‍ക്കാം. മാസ തവണകളായി അടച്ചത് കൂടാതെ NPS ലേക്ക് മറ്റ് വിധത്തില്‍ അടച്ചത് ചേര്‍ക്കാന്‍ താഴെ
22
ഇടം നല്‍കിയിട്ടുണ്ട്. അടുത്ത കോളം LIC യില്‍ ശമ്പളത്തില്‍ നിന്നും കുറച്ചതു മാത്രം ചേര്‍ക്കാം.
23
Income Tax Deducted from Salary എന്ന കോളത്തില്‍, ശമ്പളത്തില്‍ നിന്നും ഇതു വരെയുള്ള ഓരോ മാസവും കുറച്ച
24
ടാക്സ് ചേര്‍ക്കണം. അടുത്ത കോളം Auto Calculated DA മാറ്റാന്‍ ഉള്ളതാണ്.
25
താഴെയുള്ള Total DA Arrear കോളത്തില്‍ ഈ സാമ്പത്തിക വര്‍ഷം ലഭിച്ച ആകെ DA അരിയര്‍ ചേര്‍ക്കണം. പണ
26
മായി ലഭിച്ചതും PF ല്‍ ലയിപ്പിച്ചതും കൂടി കൂട്ടി വേണം ഇവിടെ ചേര്‍ക്കാന്‍. വലതു ഭാഗത്ത് കാണുന്ന 'DA Arrear credited to
27
PF' എന്ന കള്ളിയില്‍ PF ല്‍ ലയിപ്പിച്ചത് ചേര്‍ക്കണം. താഴെയുള്ള Pay arrear കോളത്തില്‍ ഈ വര്‍ഷം Increment,
28
Grade എന്നിവയുടെ അരിയര്‍ ലഭിച്ചു എങ്കില്‍ അതും ഇതേ പോലെ ചേര്‍ക്കണം. താഴെയുള്ള കള്ളിയില്‍ Pay Revision
29
Arrear ലഭിച്ചു എങ്കില്‍ പലിശ അടക്കം ആകെ തുക ചേര്‍ക്കണം. PF ല്‍ പോയത് വലതു വശത്തെ കോളത്തിലും
30
ചേര്‍ക്കണം.
31
OTHER INCOME' ത്തിന് ചുവടെ ലീവ് സറണ്ടര്‍, ഫെസ്റ്റിവല്‍ അലവന്‍സ് എന്നിവ ചേര്‍ക്കാം. മൂന്നാമത്തെ വരിയില്‍
32
NPS ലേക്ക് നാം അടയ്ക്കുന്ന തുകയ്ക്ക് തുല്ല്യമായ തുക തൊഴിലുടമ / ഗവണ്‍മെന്‍റ് അടയ്ക്കുന്നുണ്ടെങ്കില്‍ അത് വരുമാനമായി
33
കാണിക്കാന്‍ ഉള്ളതാണ്. അത് കാണിച്ചാല്‍ 80 CCD2 പ്രകാരം അത് കിഴിവായും സ്റ്റേറ്റ്മെന്‍റില്‍ കാണിക്കും. അടുത്ത
34
വരിയില്‍ ഫാമിലി പെന്‍ഷന്‍, ബാങ്ക് പലിശ പോലുള്ള മറ്റ് ഏതെങ്കിലും വരുമാനം ഇതിനോടൊപ്പം കാണിച്ച് ടാക്സ്
35
കുറയ്ക്കണം എന്ന് ഉദ്ദേശിക്കുന്നു എങ്കില്‍ അത് ചേര്‍ക്കാം.
36
OTHER DEDUCTIONS' നു ചുവടെ ആദ്യ വരി HRA ആണ്. വാടക വീട്ടില്‍ താമസിക്കുന്നവര്‍, ഇളവിന് ലഭിക്കും എങ്കില്‍
37
മാത്രം തുക കണ്ടെത്തി ചേര്‍ക്കുക. ഒഴിവാക്കാവുന്ന ഏതെങ്കിലും അലവന്‍സുകള്‍ വരുമാനത്തില്‍ ചേര്‍ത്തിട്ടുണ്ട് എങ്കില്‍
38
അടുത്ത വരിയില്‍ 'Allowance Excempted' എന്ന കള്ളിയില്‍ പേര് അടിച്ചു കൊടുക്കുകയും തുക നേരെ ചേര്‍ക്കുകയും
39
ചെയ്യാം. അടുത്ത വരിയില്‍ പ്രൊഫഷണല്‍ ടാക്സ് ചേര്‍ക്കണം. അതിന് അടുത്ത വരിയില്‍ ഹൌസിങ് ലോണ്‍ പലിശ
40
ചേര്‍ക്കണം. (പരിധിയും മറ്റും അറിയാന്‍ ഇതിലെ Notes പേജ് നോക്കുക.)
41
CLICK HERE TO SEE THE DEDUCTIONS
42
Deductions (Not included in the table) വിഭാഗത്തില്‍ മുകളിലെ പട്ടികയില്‍ ശമ്പളത്തില്‍ നിന്നും കുറച്ചവ കൂടാതെ 80 C
43
കിഴിവിന് പരിഗണിക്കാവുന്ന മറ്റുള്ളവ ചേര്‍ക്കാവുന്നതാണ്. ട്യൂഷന്‍ ഫീസ്, ഹൌസിങ് ലോണ്‍ മുതലിലേക്ക് അടച്ച തുക,
44
ശമ്പളത്തില്‍ നിന്നും കുറച്ചത് കൂടാതെ LIC അടച്ച തുക എന്നിവ ചേര്‍ക്കാനുള്ള വരികള്‍ കാണാം. ഇവ കൂടാതെ 80 C
45
കിഴിവുകള്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ താഴെ വരികളില്‍ എന്താണെന്ന് ടൈപ്പ് ചെയ്ത് തുക ചേര്‍ത്തണം.
46
Other Deductions under Chapter VI A എന്ന വിഭാഗത്തില്‍ ആദ്യ വരിയില്‍ NPS ശമ്പളത്തില്‍ നിന്നും കുറച്ചത് കൂടാതെ
47
അടച്ച തുക ചേര്‍ക്കാം. ചുവടെ 80 D, 80 DD, 80 DDB, 80 G എന്നീ കിഴിവുകള്‍ ചേര്‍ക്കാം. CMDRF ലേക്ക് അടച്ച തുക 80 G
48
യില്‍ ആണ് ചേര്‍ക്കേണ്ടത്. ഇതില്‍ പെടാത്തവ 80U, 80E etc Specify here എന്ന വരിയില്‍ ടൈപ്പ് ചെയ്ത് തുക
49
ചേര്‍ത്താം. (കിഴിവുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇതിലെ Notes പേജ് നോക്കുക. )
50
ഇത്രയും ചേര്‍ക്കുന്നതോടെ ടാക്സ് കണക്കാക്കാന്‍ ആവശ്യമായ എല്ലാ വിവരങ്ങളും ചേര്‍ത്തിക്കഴിഞ്ഞു. ഈ വര്‍ഷം
51
രണ്ടു തരത്തില്‍ ടാക്സ് കണക്കാക്കാം. 2019-20 സാമ്പത്തിക വര്‍ഷത്തെ പഴയ രീതിയിലും 2021-22 വര്‍ഷത്തേക്ക് അനുവ
52
ദിച്ച പുതിയ കുറഞ്ഞ നിരക്കിലും. പുതിയ നിരക്കില്‍ ടാക്സ് കണക്കാക്കുമ്പോള്‍ കിഴിവുകള്‍ ഒന്നും പരിഗണിക്കാതെ ആണ്
53
Taxable Income കണക്കാക്കുക. പഴയ രീതി അനുസരിച്ചും (Old Regime) പുതിയ രീതി അനുസരിച്ചും (New Regime) ഉള്ള
54
Taxable Income വും Tax ഉം ചുവടെ കാണാവുന്നതാണ്. നികുതി കുറവുള്ള രീതി അനുസരിച്ചുള്ള Statement കള്‍ ആണ്
55
ഇതില്‍ തയ്യാറാക്കപ്പെടുക. എന്നാല്‍ ഒരാള്‍ സ്വമേധയാ മറ്റ് രീതിയില്‍ ടാക്സ് കണക്കാക്കി അടയ്ക്കാന്‍ ഉദ്ദേശിക്കുന്നു
56
എങ്കില്‍ 'Anticipatory Statement' എന്ന പേജില്‍ 'Manual Scheme Selection' വഴി മാറ്റാവുന്നതാണ്.
57
ഇനിയുള്ള മാസങ്ങളില്‍ TDS ആയി കുറയ്ക്കേണ്ട തവണകള്‍ കണക്കാക്കുന്നതിന് 'Anticipatory Statement' തയ്യാറാക്കുക
58
ആണ് വേണ്ടതെങ്കില്‍ ഈ പേജിലെ അവസാന വരിയില്‍ Number of months remaining till February 2022 നു നേരെ
59
അടുത്ത ഫെബ്രുവരി ശമ്പളം വരെ എത്ര മാസം ബാക്കിയുണ്ട് എന്ന് ചേര്‍ക്കണം.
60
ഇനി ആവശ്യത്തിനനുസരിച്ച് Anticipatory Statement അല്ലെങ്കില്‍ Final Statement പ്രിന്‍റ് എടുക്കാം. Anticipatory
61
Statement തയ്യാറാക്കുമ്പോള്‍ TDS റൌണ്ട് ചെയ്യാം. ആ പേജില്‍ 100 എന്നത് മാറ്റാവുന്നതാണ്. Final Statement ല്‍
62
അവസാനം അടയ്ക്കേണ്ട ടാക്സ് 10 ന്റെ ഗുണിതമായി റൌണ്ട് ചെയ്യാതെ കൃത്യമായ തുക TDS ആയി കുറയ്ക്കുകയാണ്
63
ചെയ്യേണ്ടത്.
64
സ്ഥാപനമേധാവി ആവശ്യപ്പെടുന്ന പക്ഷം ഫോം 12 BB പ്രിന്‍റ് ചെയ്ത് ബാക്കി ഭാഗം പൂരിപ്പിച്ച് ഒപ്പിട്ടു നല്കണം.
65
അരിയറുകള്‍ ലഭിച്ചതു മൂലം ഉണ്ടായ ടാക്സ് വര്‍ദ്ധനവ് കുറയ്ക്കാന്‍ Form 10 E തയ്യാറാക്കുന്നതിലൂടെ സാധിയ്ക്കും. റിലീഫ്
66
ലഭിക്കുമോ എന്നു പരിശോധിക്കാനും 10 E തയ്യാറാക്കി നോക്കാം. ഇതിനായി '10 E Entry' എന്ന പേജ് എടുക്കണം .
67
അതില്‍ മൂന്നു പട്ടികകള്‍ കാണാം. ഒന്നാമത്തെ പട്ടിക ആരെങ്കിലും പേ റിവിഷന്‍ അരിയര്‍ ഈ വര്‍ഷം വാങ്ങി
68
എങ്കില്‍ അവര്‍ക്ക് മാത്രം വേണ്ടിയാണ്. രണ്ടാമത്തെ പട്ടികയില്‍ ആണ് ഈ വര്‍ഷം DA അരിയര്‍ വാങ്ങിയെങ്കില്‍
69
അത് ചേര്‍ക്കേണ്ടത്. മൂന്നാമത്തെ പട്ടികയില്‍ Increment, Grade എന്നിവയുടെ അരിയര്‍ ഈ വര്‍ഷം ലഭിച്ചെങ്കില്‍ അത്
70
ചേര്‍ക്കാനുള്ളതാണ്.
71
Pay റിവിഷന്‍ അരിയര്‍ ഈ വര്‍ഷം വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ ബില്ലിന്റെ Inner Sheet നോക്കി ഓരോ മാസത്തെയും
72
അവസാന കോളത്തില്‍ ഉള്ള Balance അതതു മാസം ചേര്‍ക്കണം. നാല് ഗഡുക്കളില്‍ എത്ര ഗഡു ഈ വര്‍ഷം വാങ്ങി
73
എന്ന് Number of instalments of pay revision arrear received എന്നതിന് നേരെ ചേര്‍ക്കണം. DA അരിയറോ Pay
74
റിവിഷന്‍ അരിയറോ ചേര്‍ക്കാനുണ്ടെങ്കില്‍ അവയും അതാത് പട്ടികകളില്‍ വര്‍ഷവും മാസവും അനുസരിച്ച് ചേര്‍ക്കണം.
75
അരിയര്‍ ബില്ലിന്റെ inner copy നോക്കി ഓരോ മാസത്തെയും അരിയര്‍ ചേര്‍ക്കാവുന്നതാണ്.
76
2012-13 വര്‍ഷത്തെയോ അതിനു മുമ്പുള്ള വര്‍ഷങ്ങളിലെയോ അരിയര്‍ ചേര്‍ത്തിട്ടുണ്ട് എങ്കില്‍ മുകളില്‍ Male / Female
77
സെലക്ട് ചെയ്യണം. വലതു വശത്തുള്ള ചെറിയ പട്ടികയില്‍ ഏതൊക്കെ വര്‍ഷങ്ങളിലെ അരിയര്‍ ആണോ ലഭിച്ചത് ആ
78
വര്‍ഷങ്ങളിലെയെല്ലാം Taxable Income ചേര്‍ക്കണം. ഇത് അതാത് വര്‍ഷം ഫയല്‍ ചെയ്ത റിട്ടേണ്‍ നോക്കിയോ ITR V
79
നോക്കിയോ കണ്ടുപിടിക്കാം.
80
ഇതോടെ Form 10 E തയ്യാറാക്കപ്പെടും. ഇതിന് രണ്ടു പേജുകള്‍ ഉണ്ട്. '10 E Page 2' ല്‍ അവസാനം ചുവന്ന അക്കങ്ങളില്‍
81
കാണുന്നതാണ് നമുക്ക് ലഭിക്കുന്ന റിലീഫ്. ഇത് പൂജ്യം ആണെങ്കില്‍ 10 E Form കൊണ്ട് പ്രയോജനമില്ല എന്ന് മനസ്സി
82
ലാക്കണം. റിലീഫ് ഉണ്ടെങ്കില്‍ പേജ് ഒന്നും രണ്ടും പ്രിന്‍റ് എടുക്കുക. പ്രിന്‍റ് എടുക്കുന്നതിന് മുമ്പായി പേജ് ഒന്നില്‍
83
ജീവനക്കാരന്റെ വീട്ടു മേല്‍വിലാസം ചേര്‍ത്തണം. റിലീഫ് ഉണ്ടെങ്കില്‍ അത് സ്റ്റേറ്റ്മെന്‍റില്‍ ചേര്‍ക്കപ്പെടും.
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100