1 of 46

സ്വാഗതം

5.7.9.ചങ്ങമ്പുഴ കൃഷ്ണപ്പിള്ള

jenumash@gmail.com

മലയാളം മാഷ്

malyalamjenumash.blogspot.com

2 of 46

jenumash@gmail.com

ചങ്ങമ്പുഴ

നം

ക്ലാസ്സ്

പാഠം

മൂലകൃതി

വിഭാഗം

1

5

മലയാളനാടേ ജയിച്ചാലും

കാല്യകാന്തി

കവിതാസമാഹാരം

2

7

കാവ്യനർത്തകി(24-25)

സ്വരരാഗസുധ

കവിതാസമാഹാരം

3

9

സൌന്ദര്യലഹരി

ബാഷ്പാഞ്ജലി

കവിതാസമാഹാരം

3 of 46

jenumash@gmail.com

മലയാളനാടേ ജയിച്ചാലും –ടി എം

കുഞ്ഞുണ്ണി മാഷ്

തേനൂറും മലയാളം

4 of 46

jenumash@gmail.com

മലയാളനാടേ... ജ്യോതിബായ്.

കാല്യകാന്തി 1

മലയാളനാടേ.... മനോജ്

മലയാളനാടേ.... അഞ്ജന

മലയാളനാടേ.... വിശാഖ്

5 of 46

jenumash@gmail.com

Kite Class 2

Kite Class 3

6 of 46

jenumash@gmail.com

7 of 46

jenumash@gmail.com

8 of 46

jenumash@gmail.com

വർക്ക് ഷീറ്റ്

9 of 46

jenumash@gmail.com

10 of 46

jenumash@gmail.com

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ

മ‍ർത്ത്യനു പെറ്റമ്മ തൻഭാഷതാൻ - (എന്റെ ഭാഷ- വള്ളത്തോൾ )

എത്ര സുന്ദരമെത്ര സുന്ദരമെന്റെ മലയാളം

മുത്തു പവിഴങ്ങൾ കൊരുത്തൊരു പൊന്നുനൂൽ പോലെ - (മലയാളം .ഒ എൻ വി)

എന്റെ പ്രൈമറി ക്ലാസ്സിലെ മലയാളം അദ്ധ്യാപകൻ

കാണിച്ചുതന്ന വെളിച്ചമാണ്

പിൽക്കാലത്ത് എന്റെ ശാസ്ത്രവഴികളിൽ എനിക്ക് തുണയായത്. ഇ സി ജി സുദർശൻ

11 of 46

jenumash@gmail.com

12 of 46

jenumash@gmail.com

വെള്ളിലവള്ളി – വൈലോപ്പിള്ളി

13 of 46

jenumash@gmail.com

ഏഴാം ക്ലാസ്സ് (24-25)

വാക്ക് – മധുസൂദനൻ നായർ

14 of 46

jenumash@gmail.com

കാവ്യനർത്തകി

കാവ്യനർത്തകി

15 of 46

jenumash@gmail.com

16 of 46

jenumash@gmail.com

17 of 46

jenumash@gmail.com

18 of 46

jenumash@gmail.com

Kite Class 1

19 of 46

jenumash@gmail.com

20 of 46

അടുത്തടിവച്ചു തൊടുവാന്‍ നോക്കുമ്പോ-

ളകലേക്കു പായും വെളിച്ചമേ നിന്നെ

ശരിക്കു സാത്വികക്കറുകയേകി ഞാന്‍

മെരുക്കുവാന്‍ നോക്കും മരിക്കുവോളവും

21 of 46

jenumash@gmail.com

സത്യം, നന്‍മ, സൗന്ദര്യം, ജ്ഞാനം എന്നെല്ലാമാണ് വെളിച്ചം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

ദശപുഷ്പങ്ങളിലൊന്നായ കറുക പവിത്രമാണ്. തന്നിലെ സദ്‍ഗുണങ്ങളെയാണ് സാത്വിക കറുക എന്നു വിശേഷിപ്പിക്കുന്നത്. സദ്‍ഗുണങ്ങളാകുന്ന കറുക അര്‍പ്പിച്ചാണ് വെളിച്ചത്തെ കൈപ്പിടിയിലൊതുക്കാന്‍ കവി ശ്രമിക്കുന്നത്.

22 of 46

സത്യം, നന്‍മ, സൗന്ദര്യം, ജ്ഞാനം എന്നീ സദ്‍ഗുണങ്ങളെ സ്വാംശീകരിച്ച് കവിതയിലൂടെ ആവിഷ്കരിക്കാനാണ് കവി ആഗ്രഹിക്കുന്നത്. അത് ശ്രമകരമായതിനാല്‍ അവസാന ശ്വാസംവരെ ശ്രമിച്ചുകൊണ്ടിരിക്കും.

23 of 46

jenumash@gmail.com

Kite Class 2

Kite Class 3

24 of 46

jenumash@gmail.com

25 of 46

jenumash@gmail.com

സൌന്ദര്യലഹരി�ചങ്ങമ്പുഴ കൃഷ്ണപിള്ള

പച്ചിലച്ചാർത്തിൻ പഴുതിങ്കലൂടതാ കാൺമൂ�പശ്ചിമാംബരത്തിലെപ്പനിനീർപ്പൂന്തോട്ടങ്ങൾ.�ഇത്തരം സൌന്ദര്യം ഞാൻ നുകരാൻ തുടങ്ങിയി-�ട്ടെത്ര കാലമാ,യെന്നാലിനിയും തീർന്നില്ലല്ലോ!�ഓരോരോ ദിവസവുമത്യനർഗ്ഘമായീടും�ചാരുതയൊന്നീ ലോകഗോളത്തെപ്പുതുക്കുന്നു.

അല്ലെങ്കിൽ, പ്രാപഞ്ചികജീവിതത്തിനെ, നമ്മ-�ളെല്ലാരുമിതിൻമുൻപേ വെറുത്തുകഴിഞ്ഞേനെ!�പൂർവ്വദിങ്മുഖത്തിങ്കൽ സിന്ദൂരപൂരംപൂശി-�പ്പൂവിനെച്ചിരിപ്പിച്ചുവന്നെത്തും പുലരിയും;�മുല്ലമൊട്ടുകൾവാരി വാനിങ്കൽ വിതറിക്കൊ-�ണ്ടുല്ലാസഭരിതയായണയുംസന്ധ്യാ ശ്രീയും;�വാനിലുല്ലസിച്ചിടും വാർമതിയൊഴുക്കുന്ന�പൂനിലാവിങ്കൽ കുളിച്ചെത്തിടും രജനിയും;-�എന്തിനിപ്രകൃതിയിൽ സൌന്ദര്യമയമായു-�ള്ളെന്തും,ഹാ ജീവിതത്തെ മധുരിപ്പിച്ചീടുന്നു!�കുളിർത്തമണിത്തെന്നൽ സൌരഭോന്മാദം പൂണ്ടു�തളിർത്ത തരുക്കളെത്തഴുകിത്തളരവെ;�അന്തരംഗാന്തരത്തിലംബരാന്തത്തെയേന്തി-�ത്തന്തിരകളാൽ താളംപിടിച്ചു പാടിപ്പാടി�

സൌന്ദര്യലഹരി -സ്മിത

സൌന്ദര്യലഹരി- ലക്ഷ്മീദാസ്

സൌന്ദര്യലഹരി –മനോജ്

സൌന്ദര്യലഹരി –ശ്രീവിദ്യ

സൌന്ദര്യലഹരി –ശ്രീകുമാർ

സൌന്ദര്യലഹരി –സാകേതം

സൌന്ദര്യലഹരി –സുനിൽ കുമാർ

26 of 46

jenumash@gmail.com

പാറക്കെട്ടുകൾതോറും പളുങ്കുമണി ചിന്നി-�യാരണ്യപ്പൂഞ്ചോലകളാമന്ദമൊഴുകവെ;�മരന്ദം തുളുമ്പുന്ന മലരിൽ ചുറ്റും കൂടി�മുരളും തേനീച്ചകൾ പറന്നു കളിക്കവെ;�വല്ലികാനടികൾ നൽപല്ലവാകുലമായ�ചില്ലകൈയുകളാട്ടി നർത്തനം ചെയ്തീടവെ;�അറിയാതവരോടുകൂടി നമ്മളു,മേതോ�പരമാനന്ദപ്രവാഹത്തിങ്കൽ മുഴുകുന്നു.�ഈ വിധം മനോഹരവസ്തുക്കളെല്ലാം നമ്മെ-�"ജ്ജീവിക്കു, ജീവിക്കു," കെന്നുൽബോധിപ്പിപ്പൂ നിത്യം.�"നുകരു,നുകരു,മത്സൌന്ദര്യം!"-നമ്മോടിളം-�മുകുളം വികസിച്ചു നെടുവീർപ്പിട്ടോതുന്നു.�"മുറുകെ മുകർന്നീടുകോമനേ, പിന്നെപ്പിന്നെ�മറവിക്കകത്തേയ്ക്കു വീണടിയേണ്ടൊരെന്നെ!"�പാടലദലാധരം പേർത്തുമുച്ചലിക്കെ,ച്ചെ-�റ്റാടലാർന്നളിയോടു പനിനീർപ്പൂവർത്ഥിപ്പൂ.�ജീവിതലഘുകാവ്യത്തിൻ പകർപ്പവകാശം�കേവലം മരണത്തിനുള്ളതാണെങ്കിലാട്ടെ;�നിത്യസുന്ദരമാകും, സ്നേഹഗീതിയാലതു�നിസ്തുലമാക്കിത്തീർക്കാനാവുകി, ലതേ കാമ്യം!�

27 of 46

jenumash@gmail.com

സായാഹ്നരാഗംപോലെ സർവ്വവും തേയാം, മായാം�പോയാലോ പോയി;-പിന്നെയൊന്നു, മില്ലെല്ലാം ശൂന്യം!�ഇന്നുനാമുള്ളോ,രില്ലാത്തവരായ്ത്തീർന്നിടേണം�പിന്നാലെവരുന്നോർക്കൊരന്ധാന്വേഷണത്തിനായ്.�ഇന്നലെ,ത്തേങ്ങിത്തേങ്ങിയെന്തിനോകരഞ്ഞു ഞാ-�നിന്നിനിച്ചിരിക്കട്ടെ;- നാളെഞാനൊഴിഞ്ഞേയ്ക്കാം!�പുതുമേ, വീണ്ടും വീണ്ടും പുൽകുക ലോകത്തെ നീ�'മതി!'- യെന്നവളെക്കൊണ്ടോതിക്കാതൊരിക്കലും!

28 of 46

jenumash@gmail.com

29 of 46

jenumash@gmail.com

30 of 46

jenumash@gmail.com

31 of 46

jenumash@gmail.com

ക്രോഡീകരണം

പടിഞ്ഞാറൻ ചക്രവാളത്തിലെ ചുവന്നു തുടുത്ത മേഘക്കൂട്ടങ്ങളെയാണ്

പനിനീർപ്പൂന്തോട്ടമായി കല്പ്പിച്ചിരിക്കുന്നത്

32 of 46

jenumash@gmail.com

33 of 46

jenumash@gmail.com

34 of 46

jenumash@gmail.com

35 of 46

jenumash@gmail.com

1911 ഒക്ടോബർ 11�ഇടപ്പള്ളി എറണാകുളം

മലയാളത്തിലെ ഓർഫ്യൂസ്

മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്‌. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. പിതാവ്‌ തെക്കേടത്തു വീട്ടിൽ നാരായണമേനോനും.

ചങ്ങമ്പുഴ കൃഷ്ണപ്പിള്ള

36 of 46

jenumash@gmail.com

ഒരു നിർദ്ധനകുടുംബത്തിലെ അംഗമായി ജനിച്ച ചങ്ങമ്പുഴ ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ്‌ നിർവ്വഹിച്ചത്‌. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ്‌ ഇംഗ്ലീഷ്‌ മിഡിൽ സ്കൂൾ, ആലുവ സെന്റ് മേരീസ്‌ സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യയനം നടത്തി അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ചകാലത്താണ്‌ അദ്ദേഹത്തിന്റെ സുഹൃത്തും ഇടപ്പള്ളിപ്രസ്ഥാനത്തിന്റെ ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള അന്തരിച്ചത്‌. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. 'രമണൻ' എന്ന വിലാപകാവ്യം എഴുതുന്നതിന് ഈ സംഭവം പ്രേരണയായി. ആ കൃതി മലയാളത്തിൽ അതിപ്രശസ്തമായി.

37 of 46

jenumash@gmail.com

എറണാകുളം മഹാരാജാസ്‌ കോളേജിലും തുടർന്നു തിരുവനന്തപുരം ആർട്ട്സ്‌ കോളേജിലും പഠിച്ച്‌ അദ്ദേഹം ഓണേഴ്സ്‌ ബിരുദം നേടി. മഹാരാജാസ്‌ കോളേജിൽ പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീർന്നിരുന്നു. പല പ്രസിദ്ധകൃതികളും അന്നു പുറത്തുവന്നിരുന്നു. വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവിഅമ്മയെ വിവാഹം ചെയ്‌തു. പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടുവർഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലോ കോളേജിൽ ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി.

38 of 46

jenumash@gmail.com

പിൽക്കാലത്ത്‌ ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം ജോലി ചെയ്തു. അനന്തരം അദ്ദേഹം എഴുത്തിൽ മുഴുകി ഇടപ്പള്ളിയിൽ സകുടുംബം താമസിച്ചു.

ഉൽക്കണ്ഠാകുലമായ പല പരിവർത്തനങ്ങൾക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടർന്നു ക്ഷയരോഗവും പിടിപെട്ടു. എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാൻ അതീവതാൽപര്യം കാണിച്ച ആ മഹാകവി മരണവുമായി അനുക്ഷണം അടുക്കുകയായിരുന്നു അപ്പോൾ. നാളുകൾ അധികം നീങ്ങിയില്ല. കേരളത്തിലെ സഹൃദയലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്‌, 1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ്‌ തൃശ്ശിവപേരൂർ മംഗളോദയം നഴ്സിങ്ങ്‌ ഹോമിൽവച്ച്‌, ഈ ലോകത്തോട്‌ അദ്ദേഹം യാത്രപറഞ്ഞു. സ്വന്തം നാടായ ഇടപ്പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു.

39 of 46

jenumash@gmail.com

കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്‌. അതിമനോഹരങ്ങളായ കാവ്യങ്ങൾ കൊണ്ടുതന്നെയാവാം ജോസഫ് മുണ്ടശ്ശേരി അദ്ദേഹത്തെ 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു വിശേഷിപ്പിച്ചത്.

തന്റെ മറ്റു കൃതികളിൽ നിന്നു വ്യത്യസ്തമായി 'വാഴക്കുല'യിൽ സാമൂഹ്യ അസമത്വങ്ങളോട് പ്രതികരിക്കാനുള്ള ആഹ്വാനം കാണാനാകും.

ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ�പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ— വാഴക്കുല

40 of 46

jenumash@gmail.com

41 of 46

jenumash@gmail.com

42 of 46

jenumash@gmail.com

കാവ്യനർത്തകി 2

മനസ്വിനി

മനസ്വിനി പാഠം

രമണൻ- സാകേതം

വാഴക്കുല

വിരുന്നുകാരൻ

ശാരിക

സ്പന്ദിക്കുന്ന അസ്ഥിമാടം

രാഗോപഹാരം

രണ്ടു ഗീതകങ്ങൾ

ആത്മരഹസ്യം

ആ കുഗ്രാമത്തിൽ

ഓണപ്പൂക്കൾ

കാല്യകാന്തി

സൌന്ദര്യലഹരി

സൌന്ദര്യലഹരി

സൌന്ദര്യലഹരി

കാവ്യനർത്തകി 1

രമണൻ

43 of 46

jenumash@gmail.com

 

44 of 46

jenumash@gmail.com

ചങ്ങമ്പുഴ -എസ് ഐ ഇ ടി

ചങ്ങമ്പുഴ- ജീവിതരേഖ

സൌന്ദര്യപൂജ -പി

വെള്ളിച്ചെല്ലം വിതറി

ഓർമ്മയിൽ ചങ്ങമ്പുഴ-

45 of 46

jenumash@gmail.com

ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമ

46 of 46

jenumash@gmail.com

നന്ദി

ചങ്ങമ്പുഴ- ജീവചരിത്രം

ചങ്ങമ്പുഴ- വിക്കി