യൂറിയ,വിറ്റാമിനുകൾ,ലവണങ്ങൾ,ശരീരത്തിന് ദോഷകരമായ മറ്റ് പദാർത്ഥങ്ങൾ എന്നിവയെ രക്തത്തിൽ നിന്നും അരിച്ചു മാറ്റി മൂത്രത്തിലൂടെ പുറം തള്ളുന്ന അവയവങ്ങളാണ് വൃക്കകൾ.
മനുഷ്യനിൽ ഒരു ജോഡി വൃക്കകളാണുള്ളത്.
പയർ വിത്തിൻറെ ആകൃതിയിലുള്ള ഇവ ഉദരാശയത്തിൽ നട്ടെല്ലിന് ഇരുവശത്തുമായാണ് കാണുന്നത്. .
ഇടത് വൃക്ക വലതു വൃക്കയെ അപേക്ഷിച്ചു അല്പം മുകളിലായാണ് കാണപ്പെടുന്നത്. ഓരോ വൃക്കയും ഉറപ്പും മാർദ്ദവവുമുള്ള ഒരു ആവരണത്താൽ പൊതിഞ്ഞിരിക്കുന്നു
2 of 7
3 of 7
അനുബന്ധ ഭാഗങ്ങൾ �
വൃക്ക ധമനി- മഹാധമനിയുടെ ശാഖയായ ഇവ വഴി ഉയർന്ന മർദ്ദത്തിലുള്ള രക്തം വൃക്കകളിൽ എത്തുന്നു.
വൃക്ക സിര- മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ട രക്തം വൃക്കസിര വഴി മഹാസിരയിൽ എത്തുന്നു
മൂത്രവാഹി - വൃക്കകളിൽ രൂപപ്പെടുന്ന മൂത്രം മൂത്രസഞ്ചിയിൽ എത്തിക്കുന്നു
മൂത്രസഞ്ചി - മൂത്രം ശേഖരിക്കുന്ന ഭാഗം
മൂത്രനാളി - മൂത്രം പുറന്തള്ളുന്ന ഭാഗം
4 of 7
ആന്തര ഘടന �
മെഡുല്ല - വൃക്കയുടെ കടും നിറമുള്ള ആന്തര ഭാഗം.നെഫ്രോണുകളുടെ
പെൽവിസ് - അരിപ്പകളിൽ നിന്നും മൂത്രം ഒഴുകിയെത്തുന്ന ഭാഗം
കോർട്ടെക്‌സ് - വൃക്കയുടെ ഇളം നിറമുള്ള ബാഹ്യഭാഗം. നെഫ്രോണുകളുടെ അതിസൂക്ഷ്മ അരിപ്പകൾ കാണപ്പെടുന്നു.
5 of 7
വൃക്കരോഗങ്ങൾ �
നെഫ്രൈറ്റിസ് - അണുബാധയോ വിഷബാധയോ മൂലം വൃക്കകൾക്ക് ഉണ്ടാകുന്ന വീക്കം,കലങ്ങിയതും കടും നിറത്തിലുള്ളതുമായ മൂത്രം,പുറം വേദന,പനി,മുഖത്തും കണങ്കാലിലും വീക്കം, എന്നിവയാണ് ലക്ഷണങ്ങൾ.
വൃക്കയിലെ കല്ല്- വൃക്കയിലോ മൂത്രപഥത്തിലോ കാത്സ്യം ലവണങ്ങൾ തരികളായി അടിഞ്ഞ് കൂടുന്നു.അടിവയറ്റിൽ വേദന, മൂത്രതടസ്സം,തലകറക്കം,ഛർദി എന്നിവയാണ് ലക്ഷണങ്ങൾ.
യൂറീമിയ - പലതരം വൃക്കരോഗങ്ങൾ,നെഫ്രൈറ്റിസ്,പ്രമേഹം,രക്താതിമർദ്ദം എന്നിവ കാരണങ്ങളാവാം.വിളർച്ച,ശരീരഭാരം കുറയുക,തലകറക്കം,ശ്വാസതടസ്സം,വയറിളക്കം എന്നിവയാണ് ലക്ഷണങ്ങൾ.മൂത്രോൽപ്പാദനം ക്രമേണ നിലക്കുന്നു
6 of 7
�വൃക്ക മാറ്റിവയ്ക്കൽ �
ഒരു വ്യക്‌തിയുടെ രണ്ടു വൃക്കകളും തകരാറിലാവുമ്പോഴാണ് വൃക്ക മാറ്റി വയ്ക്കുന്നത്.
പൂർണ ആരോഗ്യവാനായിരിക്കേ അപകടത്തിലോ മറ്റോ മരണപ്പെടുന്ന ആളുടെയോ പൂർണ്ണ ആരോഗ്യവാനായ ഒരാളുടെയോ വൃക്ക രക്തഗ്രൂപ്പുകളുടെയും കലകളുടെയും പൊരുത്തമനുസരിച്ചു മാറ്റി വയ്ക്കാം.
വൃക്ക മാറ്റിവക്കുമ്പോൾ പ്രവർത്തനരഹിതമായ വൃക്കകൾ നീക്കം ചെയ്യുന്നില്ല.
പകരം പുതിയ വൃക്ക പഴയ വൃക്കയുടെ ചുവടെ സ്വീകർത്താവിൻറെ വൃക്ക ധമനിയുമായും വൃക്ക സിരയുമായും ബന്ധിപ്പിക്കുന്നു.
ഡോ.ജോസഫ്.ഇ.മുറേ ആദ്യമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.