അമോർ - ക്യുഎർ വ്യക്തികൾക്കു ദീർഘകാല പങ്കാളിയെ(പങ്കാളികളെ) കണ്ടെത്താനുള്ള ഒരു വേദി
അമോർ ക്യുഎർ വ്യക്തികൾക്കു ദീർഘകാല പങ്കാളിയെ(പങ്കാളികളെ) കണ്ടെത്താനുള്ള ഒരു വേദിയാണ് . ഇതു ഹുക് അപ്പിനുള്ളതല്ല .(അതിനു മറ്റു പല മാർഗങ്ങളുമുണ്ട്) . അമോറിനെ കുറിച്ച്‌ കൂടുതൽ അറിയാൻ ഈ ബ്ലോഗ് സന്ദർശിക്കുക : http://amourqueerdating.blogspot.in/

അമോർ ഡാറ്റാബേസ് ആക്സസ് ചെയ്യുന്നതിനായി , താഴെ കൊടുത്തിരിക്കുന്ന ചോദ്യാവലി പൂരിപ്പിക്കുക. വിവരണാത്മക ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തയ്യാറാക്കുമ്പോൾ സത്യസന്ധമായും സെന്സിറ്റീവായും എഴുതുവാൻ ദയവായി ശ്രമിക്കുക; മറ്റാരെയെങ്കിലും വേദനിപ്പിക്കുന്ന രീതിയിൽ നിങ്ങളുടെ മുൻഗണനകൾ അവതരിപ്പിക്കാതിരുക്കുവാൻ ശ്രദ്ധിക്കുക . മറ്റുള്ളവരെ അവഹേളി ക്കുന്ന രീതിയിൽ എഴുതപ്പെടുന്ന പ്രൊഫൈലുകൾ ഡിലീറ്റ് ചെയ്യുന്നതായിരിക്കും(ഉദാ : ബൈ സെക്ഷുവൽ ആളുകളെയോ സ്ത്രൈണഭാവമുന്ന പരുഷന്മാരെയോ ട്രാൻസ് വ്യക്തികളേയോ ഏതെങ്കിലും ചർമ നിറത്തേയോ അവഹേളിക്കുന്ന രീതിയിലുള്ളവ ). ഈ ഉള്ളടക്കം നിങ്ങളുടെ ജിമെയിൽ ഐഡി ഉപയോഗിച്ച് ഭാവിയിൽ ഏതുസമയത്തും എഡിറ്റ് അല്ലെങ്കിൽ ഡിലീറ്റ് ചെയ്യാവുന്നതാണ്.അഭിപ്രായവ്യത്യാസങ്ങളിൽ അവസാനത്തെ വാക്ക് അഡ്‌മിനികളുടേത് ആകും.

താങ്കൾക്ക് ഇച്ഛാനുസരണം ഏത് ഭാഷയിലും ഈ ഫോം പൂരിപ്പിക്കാവുന്നതാണ് (ചോദ്യങ്ങളോ ഓപ്ഷനുകളോ മനസിലായില്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർമാരുമായി ബന്ധപ്പെടുക ) .

ഉദാഹരണങ്ങളായി തയ്യാറാക്കിയ ചില പ്രതികരണങ്ങൾ ഇവിടെ കാണാനാകും:
https://docs.google.com/spreadsheets/d/1mJgcoTgYkQ42XRzduQKDNJQn182xW2Ntn62oBSYy1U4/edit?usp=sharing

അമോർ പ്രൊഫൈൽ ഐഡി *
അഡ്മിനുകൾ നൽകിയ നിങ്ങളുടെ അമോർ പ്രൊഫൈൽ ഐഡി ( ഉദാ . AMR0902 ) . നിങ്ങൾക്ക് ഒരു പ്രൊഫൈൽ ഐഡി ഇല്ലെങ്കിൽ , ഈ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് അഡ്മിനുകളുമായി ബന്ധപ്പെടുക( അമോർ ഫേസ്ബുക്ക്പേജിൽ സന്ദേശമയച്ചുകൊണ്ടോ amour.queer@gmail.com എന്ന ഇമെയിൽ വിലാസം വഴിയോ ) . ഈ ഐഡി ഭാവി ആശയവിനിമയങ്ങൾക്കായി പ്രയോജനകരമായിരിക്കും .
ലിംഗഭേദം (ജെൻഡർ) *
സ്വയം തിരിച്ചറിയുന്ന ലിംഗഭേദം (ജെൻഡർ) ദയവായി തിരഞ്ഞെടുക്കുക. നിങ്ങളുടെ തിരഞ്ഞെടുക്കൽ താഴെയുള്ള പട്ടികയിലില്ലെങ്കിൽ , "മറ്റെന്തെങ്കിലും (Other)" എന്ന് രേഖപ്പെടുത്തുക . അതു കഴിഞ്ഞുള്ള ഏതെങ്കിലും വിവരണാത്മക ചോദ്യങ്ങൾക്കു ഉത്തരം തരുമ്പോൾ വിശദീകരിക്കാൻ ശ്രമിക്കുക .
ജെൻഡർ എക്സ്പ്രെഷൻ
ഓപ്ഷണൽ. നിങ്ങളുടെ പങ്കാളി(കൾ) അറിഞ്ഞിരിക്കണം എന്നുണ്ടെങ്കിൽ മാത്രം ഇതിന് ഉത്തരം നൽകുക . നിങ്ങളുടെ 'ജെൻഡർ എക്സ്പ്രെഷൻ ' ( വസ്ത്രധാരണരീതി, mannerism , സംഭാഷണ ശൈലി മുതലായവ) പരമ്പരാഗത പ്രതീക്ഷളിൽ നിന്ന് എത്രത്തോളം വ്യത്യസ്തമാണ് എന്നു 1-5 സ്കെയിലിൽ അടയാളപ്പെടുത്തുക . പരമ്പരാഗത പ്രതീക്ഷകൾക്കൊത്തുള്ളതെങ്കിൽ ("straight acting " എന്ന് അറിയപ്പെടുന്നത് ) '1 ' എന്ന് രേഖപ്പെടുത്തുക , 'ജെൻഡർ എക്സ്പ്രെഷൻ ' വിവിധ തലങ്ങളിൽ അടയാളപ്പെടുത്തുവാൻ ശ്രമിക്കുക.
Traditional
Very Different
പ്രസ്തുത പങ്കാളി (പങ്കാളികൾ ) *
പ്രസ്തുത പങ്കാളിയുടെ 'ജെണ്ടർ ' തിരഞ്ഞെടുക്കുക. നിങ്ങളുടെ താല്പര്യം ലിസ്റ്റിൽ ഇല്ല എങ്കിൽ , "മറ്റു കോമ്പിനേഷനുകൾ" ഉപയോഗിക്കുക. നിങ്ങൾ അത് വിവരണാത്മക ചോദ്യങ്ങളിൽ ഒന്ന് ഉത്തരം ചെയ്യവെ വിശദീകരിക്കാവുന്നതാണ്.
ജനന വർഷം *
നിങ്ങളുടെ ജനന വർഷം ദയവായി വ്യക്തമാക്കുക( ഉദാ:1994). അല്ലെങ്കിൽ "എൻ്റെ പ്രായം 18 വയസ്സിനു മുകളിലാണ് എന്നു പ്രസ്താവിക്കുന്നു " എന്നു ടൈപ്പ് ചെയ്യാം .
തൊഴിൽ *
നിങ്ങളുടെ ജോലി. അല്ലെങ്കിൽ " വെളിപ്പെടുത്തുവാൻ താല്പര്യപ്പെടുന്നില്ല " എന്ന് രേഖപ്പെടുത്തുക.
സ്ഥലം *
നിങ്ങളുടെ നിലവിലെ സിറ്റി / ടൗൺ. അല്ലെങ്കിൽ " വെളിപ്പെടുത്തുവാൻ താല്പര്യപ്പെടുന്നില്ല " എന്ന് രേഖപ്പെടുത്തുക. ഏറ്റവും പുതിയ സ്റ്റാൻഡേർഡ് പേരുകൾ ഉപയോഗിക്കുക . ഉദാ . ബംഗളുരു , മുംബൈ, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത , പൂനെ, കൊച്ചി , കോയമ്പത്തൂർ , തിരുവനന്തപുരം , ഗുവാഹത്തി മുതലായവ
താൽപര്യമുള്ള സ്ഥലങ്ങൾ *
നിങ്ങളുടെ പങ്കാളി/പങ്കാളികൾ ഏതു സ്ഥലത്തിൽ നിന്നു വേണമെന്ന് ആഗ്രഹിക്കുന്നുവോ, അതു വ്യക്തമാക്കുക . "എവിടെയുമാകാം(Any)", "ഏതെങ്കിലും തെക്കൻ സംസ്ഥാങ്ങളിൽ നിന്ന്(Any in south)", "മഹാരാഷ്ട്രയിൽ എവിടെ നിന്നും(Any in Maharashtra ) " മുതലായവ സ്വീകാര്യമായ ഉത്തരങ്ങൾ ആണ് .
താൽപര്യമുള്ള ഭാഷ (കൾ) *
നിങ്ങൾ പങ്കാളിയു(കളു)മായി ആശയവിനിമയത്തിനായി ഉപയോഗിക്കാനാഗ്രഹിക്കുന്ന ഭാഷകൾ മുൻഗണനാ ക്രമത്തിനനുസരിച്ച്‌ അക്ഷരമാല ക്രമത്തിൽ ദയവായി സൂചിപ്പിക്കുക . അല്ലെങ്കിൽ " ഭാഷ പ്രശ്നമല്ല " എന്ന് രേഖപ്പെടുത്തുക.
യൂണിയൻ / ബന്ധത്തിന്റെ സ്വഭാവം അല്ലെങ്കിൽ വ്യാപ്തി *
നിങ്ങൾ അന്വേഷിക്കുന്ന ബോണ്ടിൻറെ / യൂണിയൻറെ / ബന്ധത്തിൻറെ സ്വഭാവം / വ്യാപ്തി ദയവായി വ്യക്തമാക്കുക . നിങ്ങളുടെ ചോയ്സ് താഴെ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ, ഉപയോഗിക്കുക "Other " നിങ്ങൾ അത് കഴിഞ്ഞ വിവരണാത്മക ചോദ്യങ്ങളിൽ ഒന്ന് ഉത്തരം ചെയ്യവെ വിശദീകരിക്കാവുന്നതാണ്.
പങ്കാളിത്തത്തിൻറെ തരം *
നിങ്ങൾക്ക് അഭികാമ്യമായ യൂണിയൻ / ബോണ്ട് / ബന്ധം ഏതു തരമാണെന്നു ദയവായി വ്യക്തമാക്കുക. നിങ്ങളുടെ ചോയ്സ് താഴെ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ "Other" ഉപയോഗിക്കുക
നിങ്ങളെ ആർക്ക് ഡേറ്റ് ചെയ്യാം? *
ഏതു തരത്തിലുള്ള ആളുകൾ നിങ്ങളെ സമീപിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അല്ലെങ്കിൽ നിങ്ങൾ ആരെ സമീപിക്കുവാൻ ആഗ്രഹിക്കുന്നുവോ അവരെക്കുറിച്ചു വിവരിക്കുക . ( 'അവർ എന്നെ സ്നേഹിക്കണം', 'അവർ എന്നെ നല്ല രീതിയിൽ നോക്കണം' എന്നൊക്കെ പരാമർശിക്കുന്നത്തിനു പകരം ) നിങ്ങൾ പ്രത്യേകിച്ച് ആകർഷകമെന്നു കരുതുന്ന സുസ്ഥിര വ്യക്തിത്വ സ്വഭാവവിശേഷങ്ങളെ വിവരിക്കാവുന്നതാണ്‌. സിവിലും , പോസിറ്റീവും, മറ്റുള്ളവരെ നിന്ദിക്കാത്തതുമായ പദങ്ങൾ ഉപയോഗിക്കുക , ഉദാഹരണത്തിന് 'തലക്കനമുള്ളവർ ദൂരെ പോകുക ' എന്നതിനു പകരം 'എളിമയുള്ള ഒരാളെ ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു ' എന്ന് ഉപയോഗിക്കുക.
നിങ്ങളെ ഡേറ്റ് ചെയ്യാൻ അവരെ ആകര്ഷിക്കുമെന്നു നിങ്ങൾ കരുതുന്ന ഗുണങ്ങൾ ? *
ഭാവി പങ്കാളികളെ ആകർഷിക്കാൻ തക്കതെന്നു നിങ്ങൾ കരുതുന്ന, നിങ്ങളിലെ ഗുണഗണങ്ങലെ വിവരിക്കുക . നിങ്ങൾ ( ' ഞാൻ സ്നേഹസമ്പന്നനാണ് ' എന്നും മറ്റും പരാമർശിക്കുന്നത്തിനു പകരം ) ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ ബന്ധത്തിൽ സഹായിക്കുന്ന നിങ്ങളിലെ ആ നിർദ്ദിഷ്ട സുസ്ഥിര സ്വഭാവവിശേഷങ്ങൾ എടുത്തുകാട്ടുക . സിവിലും നിന്ദ്യമല്ലാത്തതുമായ പദങ്ങൾ ഉപയോഗിക്കുക .
അവർ ഡേറ്റിംഗ് മുമ്പ് അറിഞ്ഞിരിക്കേണ്ടത്? *
മറ്റുള്ളവർ നിങ്ങളെ ഡേറ്റിനു സമീപിക്കുന്നതിനു മുമ്പ് നിങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതെന്ന് കരുതുന്ന കാര്യങ്ങൾ വിവരിക്കുക. അത് നിങ്ങളുടെ വ്യക്തിത്ത്വത്തിലുള്ള കുറവുകളാകാം, ഇഷ്ടപ്പെടുന്ന കാമചേഷ്ടകളാകാം (ഉദാ : Active, Passive, Kink), മാറ്റി നിർത്താനാകാത്ത മറ്റു വശങ്ങൾ /വിശ്വാസങ്ങൾ /സദാചാരബോധം (ഉദാ :ലൈംഗിക / വൈകാരിക വിശ്വാസ്യതയുടെ ആവശ്യകത ), രാഷ്ട്രീയ ചായ്‌വുകൾ , അല്ലെങ്കിൽ ഉത്തമ ഡേറ്റിനെ/ബന്ധത്തെ/റിട്ടയർമെന്റിനെ കുറിച്ചുള്ള ആശയങ്ങൾ .തുടങ്ങിയവയാകാം. താങ്കളുടെ വികലതകളെ കുറിച്ചോ പ്രത്യേക ആവശ്യങ്ങളെ കുറിച്ചോ എച് .ഐ .വി സ്റ്റാറ്റസിനെ കുറിച്ചോ ജൈവശാസ്ത്രപരമായ സെക്‌സ് (ആണ്[MALE] /പെണ്ണു[FEMALE ] /ഇന്റെർ സെക്‌സ്[INTERSEX] ,ഓപ്പറേറ്റഡ് /അണ് -ഓപ്പറേറ്റഡ് [UN-OPERATED] ).സിവിലും , പോസിറ്റീവും, മറ്റുള്ളവരെ നിന്ദിക്കാത്തതുമായ പദങ്ങൾ ഉപയോഗിക്കുക
പാഷൻ (പാഷനുകൾ ) *
നിങ്ങളുടെ വല്ലപ്പോഴുമുള്ള താൽപ്പര്യങ്ങൾക്കു പകരം മറ്റുള്ളവരുടെ മുന്നിൽ നിങ്ങളുടെ വ്യക്തിത്വത്തിന്റെ മുഖമുദ്രയായി മാറും എന്ന് നിങ്ങൾ കരുതുന്ന ഒന്നോ രണ്ടോ പാഷനുകൾ എഴുതുക . . വെളിപ്പെടുത്താനാഗ്രഹിക്കുന്നില്ലെങ്കിൽ "ഒന്നുമില്ല(NONE )" ഉപയോഗിക്കുക . ചില ഉദാഹരണങ്ങൾ ആക്റ്റിവിസം , മനുഷ്യാവകാശം , ആത്മീയത , മതം ,ആതുരസേവ , വായന, സിനിമകൾ , സംഗീതം, റെയിൽവേ, സെൽഫി , കല, പാചകം, സംഗീതം , നൃത്തം, രാഷ്ട്രീയം, മൃഗസംരക്ഷണം , പരിസ്ഥിതി , ഗോസിപ്പുകൾ ശൃംഗാരം , കായികം , സാഹസികത , യാത്ര , യോഗ , ഫേസ്ബുക്ക് , ഗ്രൈൻഡർ , കണ്ണാടിയിൽ നോക്കൽ , വാദപ്രതിവാദം, തത്വശാസ്ത്രം , ഭാഷകൾ എന്നിവ .ഉറപ്പില്ല എങ്കിൽ , നിങ്ങളുടെ അടുത്ത സുഹൃത്തുക്കളോട് ചോദിക്കുക .
മറ്റേതെങ്കിലും പ്രൊഫൈൽ ലിങ്ക്
നിങ്ങളെ വരുംകാല പങ്കാളിയുമായി (പങ്കാളികളുമായി ) ബന്ധപ്പെടുത്താനുതകുന്ന മറ്റെന്തെങ്കിലും എഴുതുക . നിങ്ങൾ കഴിഞ്ഞ ചോദ്യങ്ങൾ ഏതെങ്കിലും "മറ്റുള്ളവ(Other )" തിരഞ്ഞെടുത്താൽ വിശദീകരിക്കാൻ ഈ ഇടം നിങ്ങൾക്ക് ഉപയോഗിക്കാം . നിങ്ങൾക്ക് ആവശ്യമെങ്കിൽ നിങ്ങളുടെ ബ്ലോഗ്, ഫോട്ടോ ആൽബം , അല്ലെങ്കിൽ നിങ്ങളുടെ പിആർ / FB / ഇൻസ്റ്റാഗ്രാം / ഒകെ കുപിഡ് / മറ്റ് പ്രൊഫൈൽ ഐഡി തുടങ്ങിയവ അല്ലെങ്കിൽ മുകളിൽ പറഞ്ഞവയുടെ ലിങ്ക് കൊടുക്കാവുന്നതാണ് . ഈ ഉള്ളടക്കം നിങ്ങളുടെ ജിമെയിൽ ഐഡി ഉപയോഗിച്ച് ഭാവിയിൽ ഏതുസമയത്തും എഡിറ്റ് അല്ലെങ്കിൽ ഡിലീറ്റ് ചെയ്യാവുന്നതാണ്
ജിമെയിൽ അല്ലെങ്കിൽ ഗൂഗിൾ ഐഡി *
ഈ ഭാഗം പരസ്യമായി പ്രദർശിപ്പിക്കില്ല . അഡ്മിനുകൾക്ക് ഈ ഐഡി ഉപയോഗിച്ച് താങ്കൾക്ക് അമോർ ഡാറ്റാബേസ് എക്സ് ഷീറ്റ് കാണുന്നതിനുള്ള ആക്സസ് നൽകാൻ കഴിയും . അഡ്മിനുകൾ ഈ ഐഡി ഉപയോഗിച്ച് നിങ്ങളുമായി ബന്ധപ്പെടാം. അല്ലെങ്കിൽ ഭാവിയിൽ ഈ ഐഡി അമോർ ഡാറ്റാബേസിൻറെ ലോഗിൻ ആയി ഉപയോഗിക്കാം. ഈ ഭാഗം പൂരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ , ഡാറ്റാബേസ് ആക്സസിനായി മറ്റ് മാർഗ്ഗങ്ങളിലൂടെ അഡ്മിനുകളുമായി ബന്ധപ്പെടാവുന്നതാണ് .
എന്റെ ഫേസ്ബുക്ക് / ഇമെയിൽ ഐഡി എന്നോട് താല്പര്യമുള്ളവർക്ക് നൽകുവാൻ അഡ്മിനുകൾക്കു ഞാൻ സമ്മതം നൽകുന്നു . *
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Additional Terms