എന്റെ ശാസ്ത്ര ചോദ്യങ്ങൾ
1. പൂച്ച എപ്പോഴും നാല് കാലിൽ തന്നെ വീഴുന്നത് എന്തുകൊണ്ട്?
2. ഒരു കപ്പ് ചൂടുചായ തണുക്കുമ്പോൾ അതിലെ ചൂട് എങ്ങോട്ട് പോകുന്നു?
3. തേഞ്ഞ ചെരുപ്പിലെ നഷ്ടപ്പെട്ട റബ്ബർ എങ്ങോട്ട് പോയി?
4. കത്തിത്തീർന്ന മെഴുകുതിരിയിലെ മെഴുക് എങ്ങോട്ട് പോയി?
5. ചെറുമഴ പെയ്ത് കഴിയുമ്പോൾ ചൂട് കൂടുന്നത് എന്തുകൊണ്ട്?
6. ആകാശത്തുകൂടി പോകുന്ന വിമാനം പതിയെ പോകുന്നതായി തോന്നുന്നത് എന്തുകൊണ്ട്?
7. കത്തുന്ന ഹൈഡ്രജനും കത്താൻ സഹായിക്കുന്ന ഓക്സിജനും ചേർന്ന വെള്ളം കത്തുന്ന തീയെ അണയ്ക്കുന്നതെന്തുകൊണ്ട്?
8. പഴുക്കുമ്പോൾ കായകളുടെ നിറം മാറുന്നതെന്തുകൊണ്ട്?
.
.
.
ഇങ്ങനെ എത്രയെത്ര ചോദ്യങ്ങളാണ് നമ്മളുടെ ഉള്ളിൽ നിന്നും പുറത്തുനിന്നുമൊക്കെ കേൾക്കുന്നത്! ചിലതിന്റെയൊക്കെ ഉത്തരം നമുക്കറിയാം. ചിലത് അറിയാമെന്ന് തോന്നുമെങ്കിലും സംഗതി ശരിയാകണെന്നില്ല. ചിലത് കേക്കുമ്പഴേ 'ആഹ്! എനിക്കറിയില്ല' എന്ന് പറയേണ്ടിവരും. എന്തായാലും രസകരമായ ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നതും രസകരമായിരിക്കും എന്നതിൽ തർക്കമുണ്ടാകാൻ വഴിയില്ല.

ശാസ്ത്രസഹായത്തോടെ ഉത്തരം പറയാനാവുന്ന ഇത്തരം ചോദ്യങ്ങളുടെ ഒരു ശേഖരം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ മനസിലുള്ള ചോദ്യങ്ങൾ ഇവിടെ രേഖപ്പെടുത്തി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു:

ഉത്തരങ്ങൾ ഇവിടെത്തന്നെയോ ഉടൻ തന്നെയോ ലഭ്യമാകും എന്ന ഉറപ്പ് തരാൻ നിർവാഹമില്ല എന്ന മുൻകൂർ ജാമ്യം ഇവിടെത്തന്നെ രേഖപ്പെടുത്തട്ടെ. ചോദ്യങ്ങളും തുടർന്ന് ഉത്തരങ്ങളും ചേർത്ത് ഒരൊറ്റ ഡോക്യുമെന്റാക്കുക എന്ന, നടക്കുമെന്ന് 100 ശതമാനം ഉറപ്പില്ലാത്ത ഒരു പദ്ധതിയാണിത്. തെരെഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങളുടെ ഉത്തരം ഓരോന്നായി ചർച്ച ചെയ്യാൻ ഫെയ്സ്ബുക്ക് വാളും ബ്ലോഗും ഭാവിയിൽ ഒരു വേദിയാക്കാനും പദ്ധതിയുണ്ട്. അപ്പോ എങ്ങനാ? തുടങ്ങുവല്ലേ?
നിങ്ങളുടെ പേര്
ഈ-മെയിൽ വിലാസം
നിങ്ങളുടെ ചോദ്യങ്ങൾ അക്കമിട്ട് ഇവിടെ എഴുതുമല്ലോ
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy