സര്‍ഗവസന്തം 2017 അവധിക്കാലക്യാമ്പുകള്‍
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്കായി അവധിക്കാലത്ത് സംസ്ഥാനതലത്തിലുള്ള സഹവാസക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.


ഏപ്രില്‍ മെയ് മാസങ്ങളില്‍ കാസര്‍ഗോഡ്, വയനാട്, പാലക്കാട്, മലപ്പുറം, ഇടുക്കി, കോട്ടയം, കൊല്ലം എന്നീ ജില്ലകളിലായി ചിത്രരചന, പരിസ്ഥിതി,നാടകം, മാധ്യമം, ശാസ്ത്രം, കഥ, കവിത എന്നീ വിഷയങ്ങളിലാണ് സംസ്ഥാനതലക്യാമ്പുകള്‍. മൂന്നു ദിവസമാണ് ഓരോ ക്യാമ്പുകളുടെയും ദൈര്‍ഘ്യം. പരമാവധി 40 കുട്ടികളെ മാത്രമാണ് ഒരു ക്യാമ്പില്‍ പങ്കെടുപ്പിക്കുക. പത്തിനും പതിനാറിനും ഇടയിൽ പ്രായമുള്ള (അഞ്ചാം ക്ലാസ് കഴിഞ്ഞവർ മുതൽ പത്താംക്ലാസ് പരീക്ഷയെഴുതി നിൽക്കുന്നവർ വരെ) കുട്ടികള്‍ക്കായാണ് ക്യാമ്പുകള്‍.
തളിര് വായനാമത്സരവിജയികള്‍, യുവജനോത്സവം ജില്ലാ/സംസ്ഥാന വിജയികള്‍, ശാസ്ത്രമേള വിജയികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.

2017 ഏപ്രില്‍ 5 വരെ ലഭിക്കുന്ന അപേക്ഷകളെ പരിഗണിക്കുകയുള്ളൂ. തുടര്‍ന്നും അപേക്ഷിക്കാമെങ്കിലും ആവശ്യത്തിനു കുട്ടികളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ പുതിയ അപേക്ഷ പരിഗണിക്കുകയുള്ളൂ.

2017 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന ക്യാമ്പുകള്‍ക്ക് ഇപ്പോള്‍ ഈ ഫോം വഴി അപേക്ഷിക്കാവുന്നതാണ്. ഒന്നില്‍ക്കൂടുതല്‍ ക്യാമ്പുകളില്‍ പങ്കെടുക്കാനാഗ്രഹിക്കുവര്‍ ഓരോ ക്യാമ്പിനും വെവ്വേറെ അപേക്ഷ അയക്കേണ്ടതാണ്. മറ്റു ക്യാമ്പുകളില്‍ ആവശ്യത്തിനു കുട്ടികളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ രണ്ടാമത്തെ അപേക്ഷ പരിഗണിക്കുകയുള്ളൂ. പ്രവേശനം സൗജന്യമാണ്.

*ക്യാമ്പുകളുടെ സ്ഥലവും തീയതിയും താഴെ കൊടുക്കുന്നു. രണ്ടിലും മാറ്റം വരാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും അറിയിക്കുന്നതാണ്.

നാടകം (ക്യാമ്പ് അവസാനിച്ചു)
--------------
ഏപ്രില്‍ 9 മുതല്‍ 11വരെ
പാലക്കാട്

കവിത (ക്യാമ്പ് അവസാനിച്ചു)
------------------
ഏപ്രില്‍ 17 മുതല്‍ 19വരെ
കൊല്ലം

കഥ
------------------
ഏപ്രില്‍ 21 മുതല്‍ 23 വരെ
കോട്ടയം

ചിത്രരചന
------------------
ഏപ്രില്‍ 27 മുതല്‍ 29വരെ
കാസര്‍ഗോഡ്

മാധ്യമം
---------------
മേയ് 2 മുതല്‍ 4വരെ
മലപ്പുറം

പരിസ്ഥിതി
------------------
മേയ് 7 മുതല്‍ 9 വരെ
ഇടുക്കി

ശാസ്ത്രം
----------------------
മേയ് 12 മുതല്‍ 14വരെ
വയനാട്

കുട്ടിയുടെ പേര് *
Name of Student
Your answer
ക്ലാസ് *
Class
Your answer
വയസ്സ് *
Age
Your answer
സ്കൂള്‍ *
School
Your answer
പങ്കെടുക്കാനുദ്ദേശിക്കുന്ന ക്യാമ്പ് *
Camp
വിലാസം
വീട്ടുപേര്/നമ്പര്‍ *
House Number/Name
Your answer
സ്ഥലം
Place
Your answer
പോസ്റ്റോഫീസ്
Postoffice
Your answer
പിന്‍കോഡ് *
Pincode
Your answer
ജില്ല *
District
ഫോണ്‍നമ്പര്‍ *
Phone Number
Your answer
മൊബൈല്‍നമ്പര്‍
Mobile Number
Your answer
രക്ഷിതാവിന്റെ പേര് *
Name of Parent
Your answer
ഇ-മെയില്‍
email
Your answer
കുട്ടിയുടെ വ്യക്തിവിവരക്കുറിപ്പ്
Curriculum Vitae
Your answer
Submit
Never submit passwords through Google Forms.
This form was created inside of Kerala State Institute of Children's Literature. Report Abuse - Terms of Service - Additional Terms