നാടകാസ്വാദനം അഥവാ ഒരു വിമർശകന്റെ ആത്മാഹൂതി

ഒരു status update ഉണ്ടാക്കിയ കഥ ;)

Abdul Wadhood Rehman

The past always haunts you, even after your death.....;)

January 16 at 11:07am · Like · Comment

കോളേജ് കഴിഞ്ഞുള്ള ആദ്യത്തെ ആർട്സ്. നൊസ്റ്റാൾജിയ. ഓർമകളുടെ വേലിയേറ്റം. അങ്ങനെ എന്തൊക്കെയൊ ചില വല്ലായ്മകൾ കടന്നു വരുന്ന ഒരു സമയം. ഞാൻ പിന്നെ കോഴ്സ് കഴിഞ്ഞതല്ലാതെ കൊളേജ് വിട്ട് പോയതുമില്ല. (ഒരിക്കൽ ഷീജുമോൻ എന്നോടു ചോദിച്ചു:“ചേട്ടൻ ഫൈനൽ ഇയർ അല്ലേ?” എന്ന്)

അങ്ങനെ ആർട്സിനു കൂടാൻ ഉറപ്പിച്ച് എറണാകുളത്തങ്ങനെ കൂടി. ആർട്സ് മാത്രമല്ല സ്പോർട്സിന്റെ അന്നു ഏതോ ഹൌസിനു ജയ് വിളിക്കാൻ പോയതിനു വയറു നിറച്ച് ഗ്ലൂക്കോസ് കിട്ടിയിരുന്നു. ആർട്സിനു പക്ഷപാതം വേണ്ട എന്ന് വെച്ചു.

ആദ്യത്തെ ദിവസം “കൂവരുതു” എന്ന മുന്നറിയിപ്പുകൾക്ക് ഇടയിൽ അങ്ങനെ അങ്ങു കഴിഞ്ഞു. കൊള്ളാം. പക്ഷേ നമ്മുടെ അഭിപ്രായ(കൂവാനുള്ള)സ്വാതന്ത്ര്യത്തിനെതിരെ അണൌൻസ് ചെയ്തത്. അതെനിക്കിഷ്ടപ്പെട്ടില്ല. അത് തീർത്തതു ഫേസ്ബുക്കിലായിരുന്നു. ഒരു സ്റ്റാറ്റസ് മെസേജ് ഇട്ടു കഴിഞ്ഞപ്പോൾ ഒരു ആശ്വാസം. ഇന്നും ആരെയെങ്കിലും തേക്കാൻ പറ്റിയല്ലൊ ഈശ്വരാ. അങ്ങനെ അതിന് അത്യാവശ്യം likeഉം commentഉം ഒക്കെ കിട്ടിയപ്പോ ലേശം അഹങ്കാരമായി.

അടുത്ത ദിവസവും കോളേജിൽ  പോയി. അന്നായിരുന്നു നാടകം. കഴിഞ്ഞ വർഷം നാടകം നടക്കുമ്പോൾ ഉണ്ടായ കച്ചറ ആരും മറന്നിട്ടില്ല.(അത് പിന്നീട് എനിക്ക് ശരിക്കും മനസിലായി.) നാടകത്തോട് എനിക്ക് ഒരു ഇഷ്ടമുണ്ട്. നാടകത്തിന് മുമ്പു ഒരു short film competition കൂടി ആയപ്പോ സെറ്റ്.

നാടകം തുടങ്ങി. ഒന്ന് മുമ്പേ കണ്ടതാ. പിന്നെ രണ്ടെണ്ണം കൊള്ളാം. അവസാനത്തേതായിരുന്നു എന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്.

സത്യം പറയാലോ, ഇത്രയും മോശം നാടകം ഞാനും എന്റെ കൂടെ ഇരുന്നവരും കണ്ടിട്ടുണ്ടാകില്ല. ഒരു സിനിമയിൽ നിന്നെടുത്ത ഒരു കഥ. അത് നശിപ്പിച്ചു നശിപ്പിച്ചു ഒരു കോലത്തിലാക്കി. വെറുതെ ഒരു കയർ പിടിക്കാൻ വേണ്ടി ഒരുത്തൻ jersey ഇട്ട് സ്റ്റേജിന്റെ നടുവിൽ. 20 മി. നാടകത്തിന്റെ 7-8 മി ഇരുട്ടിലും. ഡയലോഗുകളൊന്നും കേട്ടില്ല. അവസാനം കഥ വായിച്ചു തീർക്കേണ്ടി വന്നു അവർക്ക്.

ആ ദേഷ്യവും തീർത്തത് ഫേസ്ബുക്കിൽ. ആ നാടകക്കാരെ തേച്ചൊട്ടിച്ചു. ഇനിയവർ വെറെ ആരെയും ഇങ്ങനെ വെറുപ്പിക്കരുത്.

II

അത് കഴിഞ്ഞു രണ്ടാം ദിവസം. ഞായറാഴ്ച ഉച്ചയോടടുത്ത സമയം. വൈകുന്നേരം വരെ ഒരു പണിയുമില്ല. 2-3 സിനിമകൾ കണ്ടു.  ഫേസ്ബുക്കിലും ഒന്നുമില്ല. ആകെ ബോറ്. അന്നേരം ഒരു chat. ഒരു പെൺകുട്ടി. ഹയ്യട! വളരെ സൌമ്യമായി ഇപ്പൊ തിരക്കാണോ എന്നൊക്കെ ചോദിച്ച് കൊണ്ട്. ഞമ്മക്കെന്തു തെരക്ക്. എന്താണെന്ന് ചോദിച്ചപ്പോൾ അവൾ എന്റെ നാടക വിമർശനത്തെപ്പറ്റി പറഞ്ഞു.  അപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്. ആ ഫ്ലോപ്പ് നാടകത്തിന്റെ ഒരു actress ആയിരുന്നു ഈ പെൺകുട്ടി. ഈശ്വരാ! പെട്ടല്ലോ. പിന്നെ ഒരു പൊട്ടിത്തെറി ആയിരുന്നു.

സംഗതി ഇത്തിരി ഫ്ലാഷ്ബാക്കാ: ബ്ലാക്ക് & വൈറ്റല്ലാട്ടാ. നല്ല കിണ്ണം കളറിൽ. കൊഡാക്ക് വിഷൻ 3.  

കഴിഞ്ഞ കൊല്ലം നാടകത്തിന് മുൻപ് നടന്ന choreography പരിപാടിക്ക് ഫസ്റ്റ് കിട്ടിയില്ല എന്ന് പറഞ്ഞ് നമ്മടെ ഹൌസ് boycott എന്ന മുദ്രാവാക്യം കൊണ്ട് നടന്ന സമയം. (ഞാൻ സീനിലില്ല) ഒത്തു തീർപ്പ് ഫോർമുലകളെല്ലാം പരാജയപ്പെട്ട് കൊണ്ടിരുന്നു. നാടകത്തിന് settings മുഴുവൻ സ്റ്റേജിന്റെ പിന്നിൽ. ആരൊക്കെയോ അത് കയറ്റുന്നു. മറ്റ് ചിലർ അതിറക്കുന്നു. ഇതിന്റെ ഇടയിൽ നമ്മുടെ -അന്നത്തെ നാടകത്തിന്റെയും- നായിക കരയുന്നു. എന്തായാലും നമ്മുടെ ഹൌസ് boycott ചെയ്തു.

ഇതൊക്കെയാണ് അവൾ ഓർമിപ്പിക്കുന്നത്. ഈ കാരണങ്ങളാൽ എനിക്ക് ആർട്സ് കാണുന്നതു തന്നെ ഹറാം എന്ന നിലയിലാണ് അവൾ കാര്യങ്ങൾ പറയുന്നത്. എനിക്കെന്തെങ്കിലും തിരിച്ച് പറയാൻ പോലും നിവൃത്തിയില്ലാതായി. (ഉണ്ടെങ്കിൽ എന്തു പറയാൻ?)

അവസാനം മാപ്പ് പറഞ്ഞ് തടിതപ്പാൻ നേരത്ത് അവൾ പറഞ്ഞു:“സോറി. സങ്കടം വന്നപ്പോ പറഞ്ഞു പോയതാ.”

സങ്കടം പോലും. ഒരു പീക്കിരി പെണ്ണ് ഒരു കൊല്ലം മുൻപത്തെ കഥ പറഞ്ഞ് എന്നെ ചീത്ത വിളിക്കുമ്പോൾ  എനിക്കു പിന്നെ കോരിത്തരിക്കുകയായിരിക്കും. ത്ഫൂ!...

നിർത്തിക്കോളണം ഇന്നത്തോടെ അവന്റെ വിമർശനം.  തിരിച്ചു കിട്ടിയപ്പോ തീർന്നല്ലോ.

ഒരു സ്റ്റാറ്റസ് കൂടി ഇട്ടേക്കാം. എന്നിട്ട് സ്വസ്തമായി Log out.