S.S.L.C. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- കൃത്യം 1.30 ന് എല്ലാ ദിവസവും പരീക്ഷ ആരംഭിക്കുന്നതാണ് . അതിനാല്‍ പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പേ തന്നെ ഹാളില്‍ എത്തിച്ചേരേണ്ടതാണ്
- കൃത്യം 1.45 ന് ചോദ്യക്കടലാസ് ലഭിക്കുന്നതാണ് . 1.45 നുള്ളില്‍ ഏന്‍സര്‍ ഷിറ്റിലെ ആദ്യപേജ് പൂരിപ്പിക്കുക . നമ്പര്‍ വ്യക്തമായി എഴുതുക.
- ചോദ്യപേപ്പറിന്റെ ഒന്നാമത്തേയും മൂന്നാമത്തേയും പേജില്‍ നമ്പര്‍ എഴുതി ഒപ്പിടുക.
- കൂള്‍ ഓഫ് ടൈമില്‍ ചോദ്യങ്ങള്‍ ശ്രദ്ധിച്ച് വായിക്കുക.
- കൃത്യം രണ്ട് മണിക്ക് ഉത്തരങ്ങള്‍ എഴുതിത്തുടങ്ങുക.
- ഉത്തരങ്ങള്‍ ചോദ്യങ്ങളുടെ ക്രമത്തില്‍ എഴുതുവാന്‍ ശ്രദ്ധിക്കുക.
- ചോദ്യത്തിനു നല്‍കിയിട്ടുള്ള മാര്‍ക്കിനനുസരിച്ച് ഉത്തരങ്ങളുടെ വലുപ്പം തീരുമാനിക്കുക.
- എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം .
- ഉത്തരം എഴുതുമ്പോള്‍ ചോദ്യത്തിന്റെ ക്രമനമ്പര്‍ വ്യക്തമായി എഴുതണം.
- ഉത്തരം വെട്ടേണ്ടിവന്നാല്‍ വ്യക്തമായി വെട്ടുക.
- ഓരോ ഉത്തരവും എഴുതുമ്പോള്‍ പ്രസ്തുത ചോദ്യങ്ങളുടെ നമ്പറില്‍ ടിക് മാര്‍ക്ക് ഇടുക. ഇത് ചോദ്യങ്ങള്‍ വിട്ടുപോകാതിരിക്കുന്നതിന് സഹായിക്കും .
- ഓരോ പേജിലും പേജ് നമ്പര്‍ ഇടുക.
- അഡീഷണല്‍ ഷീറ്റ് വാങ്ങിക്കഴിഞ്ഞ ഉടനെ പേജ് നമ്പറും രജിസ്റ്റര്‍ നമ്പറും എഴുതുക.
- ഇടതുഭാഗത്ത് മാര്‍ജിന്‍ വ്യക്തമായി സ്ഥലം ഇടുക. എന്നാല്‍ ഓരോ പേജും സ്കെയിലും പെന്‍സിലും ഉപയോഗിച്ച് മോടി പിടിപ്പിക്കുക ചില കുട്ടികളുടെ പതിവാണ് . ഇത് സമയ നഷ്ടം ഉണ്ടാക്കുമെന്ന് ഓര്‍ക്കുക.
- ഇന്‍സ്ട്രുമെന്റ് ബോക്സ് എല്ലാ ദിവസവും കൊണ്ടുവരിക.
- അതില്‍ രണ്ട് പേന ( ഒരേ നിറത്തിലുള്ളത് ) , പെന്‍സില്‍ , സ്കെയില്‍ , റബ്ബര്‍, ..... തുടങ്ങിയവ ഇല്ലേ എന്ന് ഉറപ്പുവരുത്തുക.
- ഹാള്‍ ടിക്കറ്റ് ഇന്‍സ്ട്രുമെന്റ് ബോക്സില്‍ വെക്കുക.
- ഇക്കാര്യം രക്ഷിതാക്കള്‍ ഉറപ്പുവരുത്തുക.
- എല്ലാ ദിവസവും യൂണിഫോം , ഐഡന്റിറ്റി കാര്‍ഡ് എന്നിവ ധരിച്ചുവരിക.
- കണക്കു പരീക്ഷക്ക് ഉത്തരമെഴുതുമ്പോള്‍ ക്രിയ ചെയ്യുന്നതിന് വലതുഭാഗത്ത് വ്യക്തമായ മാര്‍ജിനിട്ട് ചെയ്യുക.
- വലതുഭാഗത്തുള്ള മാര്‍ജിനില്‍ നിന്ന് ഉത്തരങ്ങള്‍ എടുത്തെഴുതുമ്പോള്‍ തെറ്റു പറ്റുന്ന ചില കുട്ടികള്‍ ഉണ്ട് . അത്തരക്കാന്‍ ഇതൊരു മുന്‍വിധിയായി കണക്കാക്കി ഉത്തരങ്ങള്‍ എടുത്തെഴുതിയത് രണ്ടു പ്രാവശ്യം പരിശോധിക്കുക.
- ചോദ്യങ്ങളുടെ ആദ്യഭാഗം മാത്രം വായിച്ച് ഉത്തരമെഴുതാതിരിക്കുക. വ്യക്തമായി മുഴുവന്‍ വായിച്ചു മനസ്സിലാക്കിയതിനുശേഷം ഉത്തരമെഴുതുക.
- ചില ചോദ്യങ്ങളുടെ ആദ്യവായനയില്‍ നമുക്ക് ഉത്തരം കിട്ടാത്ത ചോദ്യമാണെന്നു തോന്നാം . പക്ഷെ , ചിലപ്പോള്‍ രണ്ടുമൂന്നു വട്ടം വായിച്ചുകഴിയുമ്പോള്‍ അവക്കുള്ള ഉത്തരം മനസ്സില്‍ തെളിഞ്ഞുവന്നു എന്നും വരാം
- ഉത്തരങ്ങള്‍ എഴുതിക്കഴിഞ്ഞ ശേഷം സമയമുണ്ടെങ്കില്‍ അവ ഒന്നുകൂടി ചെക്ക് ചെയ്യുക.
- ഉത്തരങ്ങള്‍ എഴുതിക്കഴിഞ്ഞശേഷം ഷീറ്റില്‍ സ്ഥലമുണ്ടെങ്കില്‍ അവിടെ ചരിഞ്ഞ വര വരച്ചിടുക.