photo (1).jpg

                                 രസകരം ഈ യാത്ര

                                    നാരായണൻ കുട്ടി

ചിലർ
അങ്ങിനെയാണ്..

ഏതെന്നറിയാത്ത ഒരു
വണ്ടി കയറിപ്പോകും-
പാളത്തിൽ ഒരു
നിഴൽ കുരുക്കിയിട്ടിട്ട്.

പുറകേ വരുന്ന വണ്ടി
നിഴലിൽപ്പോലും
കയറാതിരിക്കാൻ
പാളത്തിനു
കുറുകെ കിടക്കുന്നത്
എത്ര ഹരമാണ്.

മരണ വേഗതയിൽ
മുന്നേ പോയവളുടെ
നിഴലിൽ പിടിച്ച്
പിമ്പേ പോകാൻ
എന്തു രസമാണ്.