രാമായണ മാസത്തിൽ
നാരായണൻകുട്ടി R
മൂന്നു പേർ
ഒരുമിച്ചു വന്ന്
വാതിലിൽ മുട്ടിയാൽ
തുറക്കരുത്.
രാമനും
ലക്ഷണനും
സീതയും
എന്നു തോന്നിയേക്കാം.
അടുത്തിടെ
ജയിൽ ചാടി
വേഷം മാറി നടക്കുന്ന
മൂന്നു വെടിയുണ്ടകൾ
ആകാം അവർ.
വീട്ടിൽ കയറി
യുദ്ധകാണ്ഡം
വായിച്ചേക്കും.
സൂക്ഷിച്ചു
വായിക്കണം,
എല്ലാവരേയും..
രാമായണ മാസമാണ്.