സ്വാഭാവിക റബ്ബറും കുറെയധികം ചതിക്കുഴികളും

എസ്.ചന്ദ്രശേഖരന്‍ നായര്‍

Email: chandrasekharan.nair@gmail.com   Mobile: 09447183033


                                    

സോഷ്യല്‍ മീഡിയ  ഫെയിസ്‍ബുക്ക് ഗ്രൂപ്പ്   റബ്ബര്‍  കര്‍ഷകരും റബ്ബര്‍ ബോര്‍ഡും

---------------------------------------------------------------------------

പത്രങ്ങളും, ടി.വി ചാനലുകളും  വെളിച്ചം കാണിക്കാത്തത് - മലയാളി വിഷന്‍ ഇതേ ലേഖനം പ്രസിദ്ധീകരിച്ചു. ഭാഗം ഒന്ന്   ഭാഗം രണ്ട്  ഭാഗം മൂന്ന്  ഭാഗം നാല്

പ്രശ്നങ്ങള്‍ മാത്രമല്ല പരിഹാര നിര്‍ദ്ദേശങ്ങളും  വായിക്കാം

റബ്ബര്‍ സ്ഥിതിവിവര കണക്കുകളില്‍ തെറ്റുണ്ടെന്ന് റബ്ബര്‍ ബോര്‍ഡ് സമ്മതിച്ചിരിക്കുന്നു. വിപണിയിലെ കണ്‍മതി സമ്പ്രദായത്തിലൂടെയുള്ള ഗ്രേഡിംഗ് മാനദണ്ഡങ്ങള്‍‍ നിയന്ത്രിക്കുന്നത് റബ്ബര്‍ബോര്‍ഡാണ്. അത് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ജാംബവാന്റെ കാലത്തെ ഗ്രീന്‍ബുക്ക് എന്ന മാനദണ്ഡം ആണ്. ‍കാലംമാറി പുതുപുത്തന്‍ ടെക്നോളജികള്‍ വികസിച്ചിട്ടും വ്യവസായികളെ സഹായിക്കുവാനായി  മാതൃക ഷീറ്റുകള്‍പോലും പ്രദര്‍ശിപ്പിക്കാതെ തോന്നിയ ഗ്രേഡില്‍ വാങ്ങി തോന്നിയഗ്രേഡില്‍ വില്‍ക്കുവാന്‍ അനുവദിക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. അപ്രകാരം ഡീലര്‍മാരുടെ ലാഭം ഉറപ്പാക്കി വിപണിയില്‍ സ്വാധീനമുള്ള നിര്‍മ്മാതാക്കള്‍ നേട്ടം കൊയ്യുന്നു. പല വ്യാപാര സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് കക്ഷി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണ്. അവരെ നിയന്ത്രിക്കുവാനോ പരിശോധിക്കുവാനോ റബ്ബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. റബ്ബര്‍ വാങ്ങുവാനും വില്‍ക്കുവാനും ഡീലര്‍ ലൈസന്‍സ് അനിവാര്യമാണ്. വാങ്ങല്‍ സംബന്ധിച്ച വിവരം ഫോം H2 വിലും വില്‍ക്കല്‍ ഫോം L ലും റബ്ബര്‍ ബോര്‍ഡ് സെക്രട്ടറിക്ക് അടുത്തമാസം ഇരുപതാം തീയതിയ്ക്ക് മുന്‍പ് അയച്ചിരിക്കണം. പ്രസ്തുത ഫോം ഗ്രേഡിംഗ് തിരിമറി അനുവദിക്കുന്നില്ല. ഒരു അന്തര്‍സംസ്ഥാന കരാര്‍ പ്രകാരം ഓര്‍ഡര്‍ ലഭിച്ച്കഴിഞ്ഞാല്‍  ഒരാഴ്ചയ്ക്കുള്ളില്‍  പതിനാറ്  ടണിന്റെ  ചരക്ക്  നീക്കം  നടത്താം. അവിടെയും റബ്ബര്‍ ബോര്‍ഡിന്റെ  ഫോം N2 ബാധകമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ വിലയിടിക്കാന്‍ കഴിഞ്ഞാല്‍ അതിലൂടെ അമിതലാഭവും ലഭിക്കും. റബ്ബര്‍ ബോര്‍ഡിന്  ലഭിക്കേണ്ട സെസ് കിലോഗ്രാമിന് രണ്ടുരൂപ നിരക്കില്‍  നല്‍കണം.  സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട 5% വാറ്റ്  നഷ്ടപ്പെടുത്തുവാന്‍ ഇറക്കുമതിക്ക് സാധിക്കും.

‍പ്രധാനമായും റബ്ബര്‍ കര്‍ഷകര്‍ വില്‍ക്കുന്ന റബ്ബറിന്റെ വില നിയന്ത്രിക്കുന്നത് മനോരമ പത്രമാണ്.  കോട്ടയത്തെ റബ്ബര്‍ വില നാലാംതരവും അഞ്ചാം തരവും റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നതിനേക്കാല്‍ മൂന്നു രൂപ താഴ്ത്തിയാണ് മനോരമ വില പ്രസിദ്ധീകരിക്കുന്നത്. ഐഎസ്എസ് വില അവരുടെ ഇഷ്ടത്തിനും. ചെറുകിട കര്‍ഷകര്‍ വില്‍ക്കുന്ന ഷീറ്റുകള്‍ പ്രസ്തുത പത്രം പ്രസിദ്ധീകരിക്കുന്ന അഞ്ചാംതരമായിട്ടും ഐഎസ്എസ് ആയിട്ടുമാണ് ചെറുകിട വ്യാപാരികള്‍ വാങ്ങുന്നത്. റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ  ക്വാളിറ്റി കണ്ട്രോളര്‍ ശ്രീ ഗണപതി അയ്യര്‍ പേയാട് റബ്ബര്‍ ഉത്പാദക സംഘത്തിലെ കര്‍ഷകരുടെ മുന്നില്‍ വെച്ച് ഇത്തരം ഷീറ്റുകളില്‍ മൂന്നും നാലും പൊടിക്കരടുകളുള്ളതുകാരണം  ആര്‍എസ്എസ് രണ്ടാംതരമായി പരിഗണിക്കാം എന്നും പറയുകയുകയുണ്ടായി. അത്തരം പൊടിക്കരടുകള്‍ വെട്ടിമാറ്റിയാല്‍ ആര്‍എസ്എസ് 1x ആകും എന്നതാണ് വാസ്തവം. അതേ ഷീറ്റുകള്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷനില്‍ വില്‍ക്കുകയാണെങ്കില്‍ ഐഎസ്എസ് എന്ന ഗ്രേഡിലാവും വില്‍ക്കുവാന്‍ കഴിയുക. ആര്‍എസ്എസ് 1x മുതല്‍ 5  വരെ മാത്രം ഗ്രേഡുകള്‍ നിലവിലുള്ളപ്പോള്‍ ഐഎസ്എസ്, ഐഡിഎസ്, ലോട്ട് എന്നിങ്ങനെയാണ് ഏറിയ പങ്കും കര്‍ഷകര്‍ വില്‍ക്കുന്നത്.  

ഇന്ത്യന്‍ റബ്ബര്‍ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ റബ്ബര്‍ സ്ഥിതിവിവരകണക്ക് വാര്‍ത്തകളില്‍നിന്നും വാര്‍ഷിക സ്ഥിതിവിവരകണക്കുകളില്‍ നിന്നും മറ്റും ക്രോഡീകരിച്ചാല്‍ ലഭിക്കുന്ന ചിത്രം ആരെയും അമ്പരപ്പിക്കുന്നതാണ്. വര്‍ഷാരംഭത്തിലെ റബ്ബര്‍ ശേഖരവും, ഉത്പാദനവും, ഇറക്കുമതിയും കൂടിച്ചേര്‍ന്നാല്‍ ആകെ ലഭ്യതയായി. ആകെ ലഭ്യതയില്‍ നിന്ന് ഉപഭോഗവും, കയറ്റുമതിയും കുറവുചെയ്താല്‍  ബാലന്‍സ് സ്റ്റോക്ക് കിട്ടില്ല. ബാലന്‍സ് സ്റ്റോക്ക് ലഭിക്കണമെങ്കില്‍ തിരിമറികള്‍ എന്ന ചില അക്കങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടിവരും. അത് പല വര്‍ഷങ്ങളിലും റബ്ബര്‍ ശേഖരം കുറവായിരിക്കുമ്പോള്‍ ഇല്ലാത്ത ശേഖരം കൂട്ടിച്ചേര്‍ത്ത് പെരുപ്പിച്ച് കാട്ടുന്നു. പലപ്പോഴും അമിത റബ്ബര്‍ ശേഖരമുള്ളപ്പോള്‍ കുറച്ച് കാട്ടുകയുമാണ് ചെയ്യുന്നത്. ഇത്തരം ക്രമക്കേടുകളുടെ പ്രതിഫലനം അര്‍ഹതയുള്ള വില കര്‍ഷകര്‍ക്ക് ലഭിക്കാതാകാന്‍ കാരണമാകുന്നു. റബ്ബര്‍ വില കൂടിയതിന്റെ പേരില്‍ ടയര്‍ പോലുള്ള നിര്‍മ്മിത ഉത്പന്ന വില ഉയര്‍ത്തുകയും പിന്നീട് വര്‍ഷങ്ങളോളം സ്വാഭാവിക റബ്ബറിന്റെ വില ഇടിച്ചു നിറുത്തി അമിത ലാഭം ഉത്പന്ന നിര്‍മ്മാതാക്കള്‍ സ്വായത്തമാക്കുകയും ചെയ്യുന്നു. ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ കോസ്റ്റ് ഓഫ് പ്രൊഡക്ഷന് ഇക്കാര്യത്തില്‍ ഇടപെടാം. റബ്ബര്‍ വില കുറയുമ്പോള്‍ പറയും 10 കിലോ ഉള്ള കാറിന്റെ ടയറില്‍ 1.6 കിലോഗ്രാം റബ്ബര്‍ മാത്രമെ ഉള്ളു എന്നും അതിനാല്‍ ടയര്‍ വിലയില്‍ സാവാഭാവിക റബ്ബറിന്റെ പങ്കാളിത്തം കുറവാണ് എന്നും പറയും. 50 കിലോ വരുന്ന ട്രക്ക് ടയറിന്  20 കിലോ ഉപയോഗിക്കുമ്പോള്‍ 40% പങ്കാളിത്തമാണ് സ്വാഭാവിക റബ്ബറിനുള്ളത്.  അതിനാല്‍ റബ്ബര്‍ വില ഉയരുമ്പോള്‍ ടയര്‍ വില ഉയര്‍ത്തുവാന്‍ അതൊരു കാരണമാകുകയും ചെയ്യും.

ആവശ്യകതയും ലഭ്യതയും വിലയിരുത്തിയാണ് റബ്ബര്‍ ബോര്‍ഡ് കേന്ദ്ര സര്‍ക്കാരിന് കുറവുള്ള റബ്ബര്‍ ഇറക്കുമതിക്കായി ശുപാര്‍ശ ചെയ്യുന്നത്. ഇറക്കുമതി ശുപാര്‍ശ ചെയ്യുവാന്‍ വേണ്ടി കണക്കില്‍ ബാലന്‍സ് സ്റ്റോക്ക് കുറച്ചുകാട്ടുന്നതും റബ്ബര്‍ ബോര്‍ഡുതന്നെ. ഇറക്കുമതിക്ക് കസ്റ്റംസ് ക്ലീയറന്‍സിനായി NOC കൊടുക്കുന്നത് റബ്ബര്‍ ബോര്‍ഡാണ്. അധിക സ്റ്റോക്കുള്ളപ്പോഴും ആഭ്യന്തരവിലയേക്കാള്‍ താണവിലയ്ക്ക് ഇറക്കുമതി ചെയ്താല്‍ ആഭ്യന്തരവിലയും ഇറക്കുമതി വിലയും തമ്മിലുള്ള അന്തരം ആന്റിഡമ്പിംങ് ഡ്യൂട്ടി ആയി ചുമത്തുവാന്‍ ഗാട്ട് കരാര്‍ വ്യവസ്ഥ ചെയ്യുന്നു. ഇറക്കുമതിമൂലം ഏതെങ്കിലും രാജ്യത്ത് വിലക്കുറവോ, പ്രതി ഹെക്ടര്‍ ഉത്പാദനകുറവോ സംഭവിച്ചാല്‍ ആന്റി ഡമ്പിംഗ് ഡ്യൂട്ടി ചുമത്തുവാന്‍ കഴിയും. മലേഷ്യയില്‍ നിന്ന് താണവിലയ്ക്ക് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് ആന്റി ഡമ്പിംഗ് ഡ്യൂട്ടി നല്‍കേണ്ടത്. ചുമത്തേണ്ടത് ഭാരത സര്‍ക്കാരും. തിരിച്ചായാല്‍ ഇന്ത്യന്‍ സ്ഥാപനവും. ചുമത്തേണ്ടത് മലേഷ്യന്‍ സര്‍ക്കാരും. ട്രക്ക് ബസ് ടയറുകളുടെ ഇറക്കുമതി വര്‍ദ്ധിച്ചപ്പോള്‍ ആത്മ ആന്റി ഡമ്പിംഗ് ഡ്യൂട്ടി ചുമത്തുവാനായി പരാതിപ്പെട്ടു. അവര്‍ താണവിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത റബ്ബറിന്  ആന്റി ഡമ്പിംഗ് ഡ്യൂട്ടി ചുമത്തുവാന്‍ കര്‍ഷക സംഘടനകളോ ജനപ്രതിനിധികളോ പരാതിപ്പെടില്ല.

ഉത്പന്ന കയറ്റുമതി ഇറക്കുമതികള്‍  അമ്പരപ്പിക്കുന്നവയാണ്. പല കരാറുകളിലൂടെയും നികുതി രഹിത ഇറക്കുമതിക്ക്  അനുവാദമുണ്ട്. ആഗോളതലത്തില്‍ ഉപഭോഗത്തില്‍ രണ്ടാം സ്ഥാനത്താണെന്ന് അവകാശപ്പെടുകയും കയറ്റുമതി ചെയ്യുന്ന നിര്‍മ്മിത ഉല്പന്നങ്ങളേക്കാള്‍ അഞ്ച് മടങ്ങ് മൂല്യത്തിന് ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. 2011-12 ല്‍ 12973.89 കോടി രൂപയുടെ ഉത്പന്ന കയറ്റുമതിയും 62062.926 കോടി രൂപയുടെ ഉത്പന്ന ഇറക്കുമതിയും നടന്നതായി കാണാം. പല വിവരങ്ങളും റബ്ബര്‍ബോര്‍ഡ് പൊതുജനത്തില്‍ നിന്ന് മറച്ചുവെയ്ക്കുകയാണ് ചെയ്യുന്നത്. വിവരാവകാശത്തിലൂടെ നേടിയെടുക്കുവാന്‍ കഴിയുന്ന പ്രസ്തുത വിവരങ്ങള്‍ നേടിയെടുക്കുവാന്‍ മാധ്യമങ്ങള്‍ ശ്രമിക്കാറില്ല. പകരം റബ്ബര്‍ ബോര്‍ഡിലെ വക്താക്കള്‍ എഴുതിക്കൊടുക്കുന്നത് പ്രസിദ്ധീകരിക്കുകമാത്രമാണ് ചെയ്യുന്നത്.

റബ്ബര്‍ കര്‍ഷകരുടെ പ്രതിനിധിയായി പല വേദികളിലും പ്രത്യക്ഷപ്പെടുന്ന സിബി ജെ മോനിപ്പള്ളി പറയുന്നതും പ്രവര്‍ത്തിക്കുന്നതും കര്‍ഷകര്‍ക്കെതിരായിട്ടാണ്.  റബ്ബര്‍ പോളിസി നിര്‍മ്മാണവുമായി ബന്ധപ്പെട്ട അവതരണം ഇത്തരത്തിലായിരുന്നു. ആത്മ റബ്ബര്‍ സ്ഥിതിവിവര കണക്കില്‍ ക്രമക്കേടുണ്ടെന്ന് പറയുമ്പോള്‍ കണക്കുകളില്‍ ക്രമക്കേടില്ല എന്ന് സിബി പറയുന്നു. ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിലാണ് പ്രസ്തുത അഭിപ്രായം രേഖപ്പെടുത്തിയത്. വര്‍ഷങ്ങളായി വിശകലനം ചെയ്ത റബ്ബര്‍ കണക്കിലെ ക്രമക്കേടുകള്‍ അറിയാമായിരുന്നിട്ടും കര്‍ഷക സംഘടനാപ്രതിനിധിയായി റബ്ബര്‍ കര്‍ഷകരെ ചതിക്കുകയാണ് ചെയ്യുന്നത്. ഒരേ വ്യക്തി പല റോളുകളില്‍ അവതരിക്കുന്നതിന്റെ പരിണിതഫലമാണിത്.

2012 ലെ തിരിമറിയും, കയറ്റുമതി ഇറക്കുമതികളും വിലകളും വിലയിരുത്താം. ജനുവരി ഫെബ്രുവരി മാസങ്ങളിലും ജൂലൈ മുതലും അമിതമായി സ്റ്റോക്കുള്ളപ്പോള്‍ കുറച്ചുകാട്ടുകയും മാര്‍ച്ച് മുതല്‍ ജൂണ്‍വരെ ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.  അതേപോലെ വിലയിലെ ഏറ്റക്കുറച്ചിലും കയറ്റുമതി ഇറക്കുമതികളെ  ബാധിക്കുന്നില്ല. മാര്‍ച്ച് മുതല്‍ ജൂണ്‍വരെ അന്താരാഷ്ട്ര വില ഉയര്‍ന്നിരുന്നപ്പോള്‍ നടന്ന ഇറക്കുമതിക്കൊപ്പം കണക്കില്‍ തിരിമറി നടത്തി ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടുകയാണ് ചെയ്തത്.  ആഭ്യന്തരവില ഉയര്‍ത്തിനിറുത്തി താണവിലയ്ക്ക് ഇറക്കുമതിചെയ്ത് ചില നിര്‍മ്മാതാക്കള്‍ ലാഭം കൊയ്യുമ്പോള്‍ ആഭ്യന്തരവിപണിയെ മാത്രം ആശ്രയിക്കുന്ന നിര്‍മ്മാതാക്കളെ ഇത്തരം വിലവര്‍ദ്ധന ദോഷകരമായി ബാധിക്കുന്നു. ഇറക്കുമതി ചെയ്യുന്നത് അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം പൂജ്യം തീരുവയിലും, ഡ്യൂട്ടി അടച്ച് കുറഞ്ഞവിലയുള്ള ബ്ലോക്ക് റബ്ബറും ആണ്..

2014-15 ലെ സ്ഥിതിവിവര കണക്കുകള്‍ പൂര്‍ത്തിയായപ്പോള്‍ 2010-11 മുതല്‍ കണക്കില്‍ കുറച്ചുകാട്ടിയ റബ്ബര്‍ ശേഖരം 589341 ടണ്‍ ആയി ഉയര്‍ന്നു. സ്വാഭാവിക റബ്ബറും സിന്തറ്റിക് റബ്ബറും തമ്മിലുള്ള ഉപഭോഗത്തിലെ അനുപാതം കൂട്ടിയും കുറച്ചും ഉത്പന്ന നിര്‍മ്മാതാക്കള്‍ക്ക് വിലയിടിക്കുവാനും അവസരം ലഭിക്കുന്നു.  സ്ഥിതിവിവര കണക്കുകള്‍ മൗസിന്റെ സഹായത്താല്‍ വായിക്കത്തക്ക രീതിയില്‍ ഗ്രാഫായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കയറ്റുമതി ഇറക്കുമതികളുടെ കൃത്യമായ രേഖകള്‍  തനിക്ക് ലഭിക്കുന്നില്ല എന്ന് കേന്ദ്രമന്ത്രി തന്നെ പറയുന്നു. എന്നാല്‍ കയറ്റുമതി രേഖകള്‍ ലഭ്യമാക്കേണ്ടത് റബ്ബര്‍ ബോര്‍ഡും, ഇറക്കുമതി രേഖകള്‍ ലഭ്യമാക്കേണ്ടത് ഡി.ജി.എഫ്.റ്റിയും ആണ്. അവ മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കോമേഴ്സിന്റെ കീഴിലാണെന്നിരിക്കെ ഇത്തരത്തിലൊരഭിപ്രായത്തിന് പ്രസക്തിയില്ല. ഒരു സാധാരണക്കാരന്‍ കേന്ദ്ര മന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ വസ്തുതകള്‍ ബോധിപ്പിക്കുമ്പോള്‍ റബ്ബര്‍ബോര്‍ഡിനെയും, ഡി.ജി.എഫ്.റ്റിയെയും ടാഗ് ചെയ്യുവാനും സാധിക്കും. എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ്  കാരണം ഇറക്കുമതിയിലെ വര്‍ദ്ധന  ന്യായീകരിക്കാന്‍ 2013-14 ലെ ഉത്പാദനം 844000 ടണ്‍ എന്നത് തിരുത്തി 774000 ആയി പ്രസിദ്ധീകരിച്ചു. പ്രസ്തുത വര്‍ഷത്തെ ഇറക്കുമതി 458273 ടണ്‍ ആണ് എന്ന് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച ഗ്രാഫില്‍ വ്യക്തമാണ്. റബ്ബര്‍ മേഖലയിലെ ക്രമക്കേടുകളെക്കുറിച്ച് പ്രസന്റേഷനായും നെറ്റില്‍ ലഭ്യമാണ്. 2015-16 ആരംഭിച്ചപ്പോഴും റബ്ബര്‍ ശേഖരത്തില്‍ കുറവ് വരുത്തി ക്രമക്കേട് തുടരുകയാണ്.

2015 ജൂലൈ 23 ന് എം.ആര്‍.എഫ് ടയര്‍ കമ്പനി 362 ടണ്‍ ഈര്‍പ്പമുള്ള റബ്ബര്‍ ഷീറ്റ് കോടിമാതാ വെയര്‍ഹൗസില്‍ ലേലം ചെയ്യുന്നതായി പരസ്യം നല്‍കി. ചില നിര്‍മ്മാതാക്കള്‍ ആവശ്യത്തിലധികം സംഭരിച്ച് വെയ്ക്കുകയും വിപണിയില്‍ ഗുണനിലവാരമുള്ള റബ്ബറിന്റെ ലഭ്യതക്കുറവ് സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാല്‍ ഒരു നിര്‍മ്മാതാവ് സംഭരിച്ച് വെയ്ക്കാവുന്ന കുറവ്വും കൂടുതലും ആയ സ്റ്റോക്കിന്റെ പരിധി നിശ്ചയിക്കണം.

ഇന്ത്യയില്‍ ആകെ റബ്ബര്‍കൃഷി വിസ്തൃതിയുടെ 73% ത്തില്‍നിന്ന്  88% സ്വാഭാവിക റബ്ബര്‍ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ കൊച്ചി തുറമുഖം ഇറക്കുമതിയില്‍ നാലാം സ്ഥാനത്ത്. അഞ്ച് വര്‍ഷം കൊണ്ട് കൊച്ചി തുറമുഖത്തിലൂടെ 93,135 ടണ്‍ (കൃത്യതയില്ല) ഇറക്കുമതി ചെയ്തു. 2014-2015 ല്‍ മാത്രം 33,535 ടണ്‍ കൊച്ചിത്തുറമുഖത്തിലൂടെ ഇറക്കുമതി ചെയ്തത്.

രാജ്യസഭയില്‍ ശ്രീ ജോയ് എബ്രഹാം എം.പിയുടെ ചോദ്യത്തിന് 13-05-2015 ല്‍ മറുപടിയായി ലഭിച്ചത് 

2013-14 ല്‍ 9,81,520 ഉപഭോഗത്തില്‍ നിന്ന് 8,44,000 ഉത്പാദനം കുറവു ചെയ്താല്‍ 2,07.520 ടണിന്റെ (9,81,520 - 7,74,000 = 2,07.520*) കുറവുണ്ട് എന്നും, ഇറക്കുമതി 3,60,263 ടണും ആണ് എന്നാണ്. അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം ഇറക്കുമതി ചെയ്ത റബ്ബര്‍ ആറുമാസത്തിനകം ഉത്പന്നങ്ങളായി കയറ്റുമതി ചെയ്യാനുള്ളതാണ്. അതിനാല്‍ ഉപഭോഗത്തില്‍ നിന്ന് അഡ്വാന്‍സ് ലൈസന്‍സ് പ്രകാരമുള്ള ഇറക്കുമതി കുറവ്   ചെയ്തശേഷം വേണം estimated Shortage കണ്ടെത്താന്‍.  

        2013-14 ലെ കണക്ക് രാജ്യസഭയിലേത്  13-05-2015 ന്

2013-14 ലെ കണക്ക് റബ്ബര്‍ ബോര്‍ഡ് ലഭ്യമാക്കിയത്

ഓപ്പണിംഗ് സ്റ്റോക്ക്

253000

ഓപ്പണിംഗ് സ്റ്റോക്ക്

253000

ഉത്പാദനം

 844000

ഉത്പാദനം

774000

ഇറക്കുമതി

254866

ഇറക്കുമതി

254866

അഡ്വാന്‍സ് ലൈസന്‍സ്

കണക്കാക്കാതെ

അഡ്വാന്‍സ് ലൈസന്‍സ്

കണക്കാക്കാതെ

ക്രമക്കേട്

28137

ക്രമക്കേട്

98137

             ആകെ ലഭ്യത

1380003

             ആകെ ലഭ്യത

1380003

ഉപഭോഗം

917085

ഉപഭോഗം

917085

ഉത്പന്ന കയറ്റുമതി

കണക്കാക്കാതെ

ഉത്പന്ന കയറ്റുമതി

കണക്കാക്കാതെ

കയറ്റുമതി

5398

കയറ്റുമതി

5398

എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ്

207520

എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ്

207520

ബാലന്‍സ് സ്റ്റോക്ക്

250000

ബാലന്‍സ് സ്റ്റോക്ക്

250000

ആകെ

1380003

ആകെ

1380003

2014-15 ല്‍ ഡ്യൂട്ടി അടച്ചുള്ള ഇറക്കുമതി  3,14,891 (3,38,305*) ടണും ഡ്യൂട്ടി രഹിത ഇറക്കുമതി  99,715 (1,03,825*) ടണും ആകെ ഇറക്കുമതി 4,14,606 (4,42,130*) ടണ്‍ ആണ് എന്നുമാണ്.  35,507 (33,535*) ടണ്‍ ഇറക്കുമതി ചെയ്തത് കൊച്ചി തുറമുഖത്തിലൂടെയാണ്. 2014-15 ല്‍ 3,63,185 ടണിന്റെ (10,20,910 - 6,45,000 = 3,75,910 ടണും ക്രമക്കേട് 63,218 ടണും ആണ്) കുറവുണ്ട് എന്നും, ഇറക്കുമതി 4,14,606 ടണും ആണ് എന്നാണ്. ഇപ്പോഴത് 4,42,130 ടണ്‍ ആയിമാറി. ഒരിക്കലും റബ്ബര്‍ സ്ഥിതിവിവരകണക്കില്‍ ഇറക്കുമതിയിലുണ്ടായ വര്‍ദ്ധന ബാലന്‍സ് സ്റ്റോക്കില്‍ പ്രതിഫലിക്കാറില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഇറക്കിമതി പെരുപ്പിച്ച് കാട്ടി മുന്‍പ് നടന്ന ഇറക്കുമതിയിലെ ക്രമക്കേട് മറച്ചുവെയ്ക്കുന്നു. ഉപഭോഗവും, കയറ്റുമതിയും, എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജും, ബാലന്‍സ് സ്റ്റോക്കും കൂട്ടിക്കിട്ടിയതില്‍ നിന്നും ഓപ്പണിംഗ് സ്റ്റോക്കും, ഉത്പാദനവും, ഇറക്കുമതിയും കുറവ് ചെയ്താല്‍ സര്‍പ്ലസ്  299967 ആണ് എന്ന് കാണാം. 2010-11 മുതല്‍ എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ്  പെരുപ്പിച്ച് കാട്ടിയതിലൂടെ ഇറക്കുമതി കൂടുവാനും വിലക്കുറവുകാരണം ടാപ്പ് ചെയ്യുന്ന തോട്ട വിസ്തൃതി കൂടിയിട്ടും ഉത്പാദനവും ഉത്പാദനക്ഷമതയും കുറയുവാനും കാരണമായി. [* പിന്നീട് തിരുത്തപ്പെട്ടതാണ്]

2013-14 ല്‍ 253000 ടണ്‍ എപ്രില്‍ ഒന്നാം തീയതിയിലെ സ്റ്റോക്കാണ്. അതോടൊപ്പം ഉത്പാദനം 774000 ടണ്ണും ഇറക്കുമതി 360263 ടണ്ണും കൂട്ടിയാല്‍ കിട്ടുന്ന ആകെ ലഭ്യത 1387263 ടണ്ണാണ്.  ഇതില്‍നിന്ന് ഉപഭോഗം 981520 ടണ്ണും കയറ്റുമതി 5398  ടണ്ണും കുറവുചെയ്താല്‍ ബാലന്‍സ് സ്റ്റോക്ക്  250000 ടണ്‍ ലഭിക്കണമെങ്കില്‍ 150345 ടണ്‍ കൂട്ടിച്ചേര്‍ക്കേണ്ടിവരും.

റബ്ബര്‍ വിലയിടിയുന്നത് ലഭ്യത കൂടുകയും, ഉപഭോഗം കുറയുകയും ചെയ്യുമ്പോഴാണ്. 2010-11 മുതല്‍ ആവശ്ത്തിലധികം ഇറക്കുമതിയിലൂടെണ്ടായ വര്‍ദ്ധനയാണ് വിലയിടിവിന് കാരണമായത്. 2010-11 ല്‍ ആകെ ലഭ്യതയുടെ 66% ആഭ്യന്തര ഉത്പാദനം  ആയിരുന്നത് 2014-15 ആയപ്പോഴേക്കും 48.2%  ത്തിലേയ്ക്ക് താഴുകയാണ് ചെയ്തത്. വിലക്കുറവ് കാരണം കര്‍ഷകര്‍ പലരും ടാപ്പിംഗ് ഉപേക്ഷിച്ചതിനാലാണ് ഉത്പാദനം കുറയുവാന്‍ ഇടയായത്. അതേ വര്‍ഷങ്ങളില്‍ ഇറക്കുമതി 14.6% ത്തില്‍ നിന്ന് 33.1% ആയി ഉയരുകയും ചെയ്തു. ക്രമാതീതമായ ഇറക്കുമതിയിലൂടെ ലഭ്യത ഉയര്‍ത്തി വിലയിടിച്ചു. ഉത്പാദനം താഴേയ്ക്ക് കൂപ്പുകുത്തുകയും ചെയ്തു. ആഗോളതല ഉപഭോഗത്തില്‍ സ്വാഭാവിക റബ്ബറും അസംസ്കൃത റബ്ബറും തമ്മിലുള്ള അനുപാതം 2008 ല്‍ 45:55 ആയിരുന്നത് 2014 ല്‍ 42:58 ആയി മാറി.  ഭാരതത്തില്‍ അനുപാതം 2008-09 ല്‍  75:25 ആയിരുന്നത് 2014-15 ല്‍  68:32 ആയി മാറി. 2010-11 ലെ 947715 ഉപഭോഗത്തില്‍ നിന്ന്  2014-15 ല്‍ 1020910 ടണിലേയ്ക്ക് ഉയര്‍ന്നത് വില കുറഞ്ഞ അസംസ്കൃത റബ്ബറില്‍ നിന്ന് നിര്‍മ്മിച്ച ഉല്പന്ന ശേഖരം റബ്ബര്‍ വില ഉയരുമ്പോള്‍ ലാഭം കൊയ്യുകതന്നെ ചെയ്യും.

2014-15 ല്‍ റബ്ബര്‍ കൃഷിയുടെ  പ്രായപൂര്‍ത്തിയായ തോട്ടവിസ്തൃതി 16000 ഹെക്ടറിന്റെ വര്‍ദ്ധന രേഖപ്പെടുത്തുകയും 534000 ഹെക്ടര്‍ ടാപ്പിംഗ് സ്റ്റേജിലെത്തിയ തോട്ടങ്ങള്‍ ഉണ്ടായിരുന്നിട്ടും വിലയിടിവു കാരണം 447000 ഹെക്ടറില്‍ മാത്രം ടാപ്പിംഗ് നടക്കുകയും ചെയ്തു. 87000 ഹെക്ടറില്‍ ടാപ്പിംഗ് നടന്നില്ല. കഴിഞ്ഞ വര്‍ഷത്തെ പ്രതിഹെക്ടര്‍ ഉത്പാദനമായ 1629 കിലോയില്‍ നിന്ന് 2014-15 ല്‍ 1443 കിലോഗ്രാമായി കുറയുകയും ചെയ്തു. അസംസ്കൃത റബ്ബര്‍  ഉത്പാദനം കുറവായതിനാല്‍ കൃഷിയുടെ വ്യാപനത്തെക്കാള്‍ പ്രധാനം ടാപ്പിംഗ് സ്റ്റേജിലെത്തിയ മരങ്ങള്‍ ടാപ്പുചെയ്യലും, ഉത്പാദനവര്‍ദ്ധനയും, റബ്ബറിന് ന്യായവില ലഭ്യമാക്കലുമാണ് വേണ്ടത്.

2015-16 ആരംഭത്തില്‍ ഉത്പാദനം കുറയുകയും ഇറക്കുമതി തുടരുകയും ചെയ്തപ്പോഴാണ് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച 300 കോടിയുടെ പദ്ധതി റബ്ബര്‍ ബോര്‍ഡിന്റെയും ആര്‍പിഎസ്സുകളുടെയും സഹകരണത്തോടെ നിലവില്‍ വന്നത്. സബ്സിഡി ലഭിക്കുവാന്‍ പോകുന്നു എന്ന കാരണത്താല്‍ പല ചെറുകിട തോട്ടങ്ങളിലും ടാപ്പിംഗ് ആരംഭിക്കുകയും, വിപണിയിലേയ്ക്കുള്ള  വരവ് ചെറുതായി വര്‍ദ്ധിക്കുകയും ചെയ്തു. അത് വീണ്ടുമൊരു വിലയിടിവിന് വഴിയൊരുക്കി. രണ്ടു ലക്ഷത്തില്‍ കൂടുതല്‍ കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തതില്‍ ആയിരത്തി എഴുന്നൂറോളം പേര്‍ക്കാണ് സബ്സിഡി ലഭിച്ചത്. സ്റ്റോക്ക് ചെയ്യുവാനുള്ള സംവിധനമൊരുക്കിയാലും വിലയിടിവ് ഉണ്ടാകും. ഇറക്കുമതി നിയന്ത്രിച്ചും, കയറ്റുമതികള്‍ പരിശോധിച്ചും ന്യായ വില കര്‍ഷകര്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കും. റബ്ബര്‍ വിലയിടിവിന്റെ സാഹചര്യത്തില്‍ പല വിദഗ്ഘരും അവരുടെ അഭിപ്രായങ്ങള്‍ ആകാശവാണിയുടെ വയലും വീടും പരിപാടിയിലൂടെ പ്രക്ഷേപണം ചെയ്യുകയുണ്ടായി.

 

പല പ്രമുഖരും പറയുന്നത് നാം റബ്ബര്‍ കയറ്റുമതി ചെയ്താല്‍ വിലയിടിവിന് പരിഹാരം ആവും എന്നാണ്.  മാത്രവുമല്ല കയറ്റുമതിക്കായി സാമ്പത്തിക സഹായവും ലഭ്യമാക്കുകയും വേണം. 2010-11 ല്‍ 11430 കയറ്റുമതി ചെയ്തത്  218 രൂപ പ്രതി കിലോഗ്രാം നിരക്കിലും, 6555 ടണ്‍ 186 രൂപ നിരക്കിലും, 7627 ടണ്‍ 167 രൂപനിരക്കിലും, 4239 ടണ്‍ 127 രൂപ നിരക്കിലും ആയിരുന്നു കോട്ടയം ആര്‍.എസ്.എസ് 4 ന് 190.03 രൂപ വിലയുള്ളപ്പോള്‍. 29851 ടണ്‍ റബ്ബര്‍ 185 രൂപ പ്രതി കിലോ എന്ന നിരക്കിലാണ് കയറ്റുമതി. 2011-12 ല്‍ 27145 ടണ്‍ 441.3 കോടി രൂപയ്ക്ക് കയറ്റുമതി ചെയ്തത് 162.57 രൂപ പ്രതികിലോഗ്രാം നിരക്കിലാണ്. ആഭ്യന്തരവിപണിയില്‍ ആര്‍എസ്എസ് - 4ന്   208.05 രൂപ വിലയുള്ളപ്പോള്‍ ഇപ്രകാരം ഒരു കയറ്റുമതി ആരെയോ സഹായിക്കാനാണ് എന്ന് വ്യക്തമാകുന്നു. രാജ്യം തിരിച്ചുള്ള കയറ്റുമതികളും വിലയും താരതമ്യം ചെയ്താല്‍ ഇത്തരത്തിലെങ്ങിനെ താണ വിലയ്ക്ക് കയറ്റുമതി ചെയ്യാന്‍ കഴിയുന്നു എന്ന് തോന്നിപ്പോകും. 2,13,785 ടണ്‍ 4248.2 കോടി രൂപയ്ക്ക് ഇറക്കുമതി ചെയ്തത് 198.71 രൂപ പ്രതികിലോഗ്രാം നിരക്കിലും. തദവസരത്തില്‍ അന്താരാഷ്ട്രവില ആര്‍എസ്എസ് - 3 ന്  209.15 രൂപ പ്രതികിലോഗ്രാം വിലയും ആയിരുന്നു. കയറ്റുമതിചെയ്യുന്ന റബ്ബര്‍ ഉത്പന്നത്തിന്റെ ഭാരത്തിന് ആനുപാതികമായി പൂജ്യം ശതമാനം തീരുവയില്‍ ഇറക്കുമതിക്കവകാശമുണ്ട്.

2006 ആഗസ്റ്റ് മാസം പാല റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി  RSS ഷീറ്റുകള്‍ 2.13 രൂപപ്രതി കിലോഗ്രാം നിരക്കിലും ISNR 20 ന് 2.06 രൂപ പ്രതി കിലോഗ്രാം നിരക്കിലുമാണ് കയറ്റുമതി ചെയ്തത്  കോട്ടയത്ത് RSS 4 ന് 91.82  രൂപ വിലയുള്ളപ്പോഴാണ് ഇപ്രകാരം താണവിലയ്ക്ക് കയറ്റുമതി ചെയ്തത്. 2007 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കയറ്റുമതി രേഖകള്‍ വിവരാവകാശത്തിലൂടെ തന്നില്ല എന്നത് മറ്റൊരു സത്യം. 2006-07 ലെ കയറ്റുമതി വര്‍ഷങ്ങള്‍ക്ക് ശേഷം കുറവ് വരുത്തുന്നതും റബ്ബര്‍ ബോര്‍ഡ് തന്നെ. കക്ഷിരാഷ്ടീയക്കാരുടെ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളില്‍ പരിശോധന നടത്തുവാനും, നടപടിയെടുക്കുവാനും റബ്ബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കില്ല. അതിനാല്‍ വന്‍കിട വ്യാപാരസ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും കണ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിനെക്കൊണ്ട് ഓഡിറ്റ് ചെയ്യിച്ച് തെറ്റുകള്‍ തിരുത്തിക്കുകയാണ് വേണ്ടത്. അപ്രകാരം റബ്ബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കും നടപടികളെടുക്കുന്നതില്‍ നീതി പുലര്‍ത്താം.

അന്താരാഷ്ട വിലയും ആഭ്യന്തര വിലയും തമ്മിലുള്ള അന്തരം കുറഞ്ഞിരിക്കുകയും മെച്ചപ്പെട്ട വില ലഭിക്കുകയും ചെയ്യുമ്പോള്‍  ഉത്പാദനം കൂടുന്നു. ഓപ്പണിംഗ് സ്റ്റോക്കിനൊപ്പം ഉത്പാദിപ്പിച്ച റബ്ബറും അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം ഉത്പന്ന കയറ്റുമതിക്കായി ഇറക്കുമതി ചെയ്യുന്ന അസംസ്കൃത റബ്ബറും ചേര്‍ന്നാല്‍ ഉപഭോഗത്തേക്കാള്‍ കൂടുതല്‍ അസംസ്കൃത റബ്ബര്‍ ലഭ്യമാണ് എന്ന് കാണാം. താണവിലയ്ക്ക് ഡ്യൂട്ടി അടച്ച് ബ്ലോക്ക് റബ്ബര്‍ ഇറക്കുമതി ചെയ്തതാണ് ഇത്രയധികം വിലയിടിയാനുള്ള കാരണം. നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ അമിത ശേഖരമാണ് വരാന്‍ പോകുന്ന പ്രതിസന്ധി. സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ 2014-15 ല്‍ കോട്ടയം വിപണിയില്‍ വില്ക്കാത്ത ഉയര്‍ന്ന വില പ്രസിദ്ധീകരിച്ച് കൂടുതല്‍ ഇറക്കുമതിക്ക് അവസരമൊരുക്കി. 2014 ല്‍ തായ്ലന്റ് 39.97 ടണും ഇന്തോനേഷ്യ 31.53 ടണും വിയറ്റ്നാം 9.54 ടണും ചൈന 8.57 ടണും ഇന്ത്യ 7.06 ടണും മലേഷ്യ 6.55 ടണ്ണും ഉത്പാനമാണ് കാഴ്ചവെച്ചത്.

വര്‍ഷം

കോട്ടയം 4 ന്

ബാങ്കോക്ക്  3 ന്

ഓപ്പണിംഗ് സ്റ്റോക്ക്

ഉത്പാദനം

കണക്കിലെ ക്രമക്കേട്

ഇറക്കുമതി

ഉപഭോഗം

2009-10

11498

11113

200015

831400

-1085

177130

930565

2010-11

19003

19555

252975

861950

51451

190692

947715

2011-12

20805

20915

277600

903700

167898

214433

964415

2012-13

17682

17576

236275

913700

156429

262753

972705

2013-14

16602

15525

253000

774000

150345

360263

981520

2014-15

13257

11271

250000

645000

63218

442130

1020910

നിലവില്‍ 25% തീരുവ നല്‍കി ഇറക്കുമതി ചെയ്യുന്നത് വിലക്കുറഞ്ഞ ബ്ലോക്ക് റബ്ബറാണ്. അത്തരം ബ്ലോക്ക് റബ്ബര്‍ ആഭ്യന്തര വിപണിയിലെ മുന്തിയ ഇനം റബ്ബര്‍ ഷീറ്റിനോടൊപ്പം മിക്സ് ചെയ്താണ് ഉത്പന്ന നിര്‍മ്മാണം നടത്തുന്നത്. എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് കണക്കാക്കുന്നത് ഉപഭോഗത്തില്‍ നിന്ന് ഉത്പാദനം കുറവുചെയ്തിട്ടാണ്. പൂജ്യം തീരുവയില്‍ ഇറക്കുമതി ചെയ്ത് ആറുമാസത്തെ കാലാവധിക്കുള്ളില്‍ ഉത്പന്നങ്ങളാക്കി കയറ്റുമതി ചെയ്യുന്നത് ഉപഭോഗത്തില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്. ഗാട്ട് കരാറിന് ശേഷം നടപ്പില്‍ വന്നതാകയാല്‍ പഴയ നയത്തില്‍ മാറ്റം വന്നില്ല.

മൊബൈല്‍ ബാങ്കിംഗ് മാതൃകയില്‍ പ്രതിമാസ വാങ്ങല്‍, വില്‍ക്കല്‍, ബാലന്‍സ് സ്റ്റോക്ക്, പ്രൊസസിംഗ്, നിര്‍മ്മാണം,  ഇറക്കുമതി, കയറ്റുമതി മുതലായവ റിപ്പോര്‍ട്ട് ചെയ്യുകയും ആട്ടോമാറ്റിക്കായി ഡാറ്റാ ക്രോഡീകരിക്കപ്പെടുകയും ചെയ്യാം. അപ്രകാരം ഓരോമാസത്തെ സ്ഥിതിവിവര കണക്ക് വാര്‍ത്തയും ഒരുമാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിയും. അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം ചെയ്യുന്ന ഇറക്കുമതിയും നിര്‍മ്മിത ഉത്പന്ന കയറ്റുമതിയും പ്രത്യേകമായി പ്രസിദ്ധീകരിക്കണം. ആഭ്യന്തര ലഭ്യതയും ആവശ്യകതയും തമ്മിലുള്ള അന്തരം ആഭ്യന്തരമായിത്തന്നെ കുറയ്ക്കുവാനും ഇ-ഫയലിംഗ് സംവിധാനം സഹായകമാകും.

തായ്‍ലന്റില്‍ 9 ലക്ഷം ഹെക്ടര്‍ വനം കയ്യേറി കൃഷി ചെയ്ത റബ്ബര്‍ വെട്ടിമാറ്റുന്നു. അത് ഇന്ത്യയിലെ ആകെ വിസ്തൃതിയേക്കാള്‍ കൂടുതലാണ്. അത് അന്താരാഷ്ട്ര വില ഉയരുവാന്‍ കാരണമാകും. എന്നാല്‍ ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന വിലയും 150 രൂപയും തമ്മിലുള്ള അന്തരം റബ്ബര്‍ കര്‍ഷകര്‍ക്ക് നല്കി ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. ആര്‍എസ്എസ് 4,5 ഗ്രേഡുകള്‍ക്കും, ലാറ്റെക്സിനു് 8 രൂപ കുറച്ചും മാത്രം 150 രൂപയായി പരിമിതപ്പെടുത്തി. ആര്‍.പി.എസ്സുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നര ലക്ഷം കര്‍ഷകരില്‍ കുറച്ചുപേര്‍ക്ക് മാത്രമെ സബ്സിഡി ലഭിച്ചുള്ളു.   പ്രസ്തുത സബ്സിഡി കൊണ്ട് റബ്ബര്‍ വില താഴാതെ പിടിച്ചു നിറുത്താനോ, ഉയര്‍ത്താനോ കഴിയില്ലെങ്കില്‍ ആ സബ്സിഡി കൊണ്ട് എന്തു പ്രയോജനം? അതിന് പകരം ടാപ്പ് ചെയ്യാത്ത ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് 150 രൂപ വിലയായി  ഉയരുന്നതുവരെ വിലവ്യത്യാസം ആനുകൂല്യം ആയി നല്കിയിരുന്നുവെങ്കില്‍ റബ്ബര്‍ വില താഴാതിരിക്കുവാനോ, കൂടുവാനോ വഴിയൊരുങ്ങിയേനെ. റബ്ബര്‍ കര്‍ഷകര്‍ക്ക് മാത്രം രക്ഷപ്പെടാന്‍ കഴിയില്ല. എല്ലാ കര്‍ഷകര്‍ക്കും തുല്യ നീതി ലഭിച്ചാല്‍ മാത്രമെ കൃഷിക്ക് നിലനില്‍പ്പുള്ളു. ലാഭകൃഷിയിലേയ്ക്ക് കര്‍ഷകര്‍ കൂട്ടത്തോടെ ചേക്കേറിയാല്‍ സംഭവിക്കാവുന്ന വിപത്ത് വളരെ വലുതാണ്. റബ്ബറിന് മെച്ചപ്പെട്ട വില ലഭിച്ചപ്പോള്‍ ഭക്ഷ്യ വിളകളില്‍ നിന്ന് റബ്ബറിലേക്ക് ചേക്കേറിയത് അനേകം കര്‍ഷകരാണ്.  വിലയിടിവ് ഉണ്ടായില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ പുതിയ ധാരാളം ഭക്ഷ്യവിളകള്‍ റബ്ബര്‍ തോട്ടങ്ങളായി മാറിയേനെ. കേരളമെന്ന പേരുമാറ്റി റബ്ബര്‍ നാട് എന്നാക്കേണ്ടിയും വന്നേനെ. നാണയപ്പെരുപ്പത്തിന് ആനുപാതികമായ വില ഉത്പാദകന് ലഭിച്ചാല്‍ മാത്രമെ ലാഭകരമായി കൃഷി ചെയ്യുവാന്‍ സാധിക്കുകയുള്ളു.

തുടര്‍ച്ചയായ റബ്ബര്‍ വിലയിടിവുകാരണം റബ്ബര്‍ തോട്ടങ്ങളെ  വെട്ടിമാറ്റി  ഭക്ഷ്യവിളകളിലേക്ക് പല കര്‍ഷകരും മാറുകയാണ്. എന്നാല്‍ അത്തരം തോട്ടങ്ങളും ഇപ്പോഴും റബബ്ര്‍ ബോര്‍ഡിന്റെ കണക്കില്‍ റബ്ബര്‍ തോട്ടം തന്നെയാണ്.  

കോട്ടയം ജില്ലാ ജൈവകര്‍ഷക സമിതി സംഘടിപ്പിച്ച റബ്ബര്‍ കൃഷിയും കേരളത്തിന്റെ കാര്‍ഷിക ഭാവിയും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഏകദിന സെമിനാര്‍ ഉത്ഘാടനം ചന്ദ്രശേഖരന്‍ നായര്‍ നിര്‍വ്വഹിച്ചു. എബി എമ്മാനുവേല്‍ സ്വാഗതവും, ജോര്‍ജ് മുല്ലക്കര അധ്യക്ഷ പ്രസംഗവും, ജോസ് അഗസ്റ്റിന്‍ മുഖ്യ പ്രഭാഷണവും, റബ്ബര്‍ ബോര്‍ഡിലെ ഡോ. ജോഷ്വാ എബ്രഹാം റബ്ബര്‍ തോട്ടത്തിലെ ജൈവാംശത്തിന്റെ പ്രത്യേകതകള്‍ എന്ന വിഷയാവതരണവും നടത്തുകയുണ്ടായി.

IMG_20150924_105116.jpg

എബി എമ്മാനുവേല്‍ സ്വാഗതം പറയുന്നു.

        

തുടര്‍ന്ന് വായിക്കുക